Idukki local

സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; ജീവനക്കാരന്‍ റിമാന്‍ഡില്‍

തൊടുപുഴ: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ 32 ലക്ഷം രൂപയുടെ അഴിമതി നടത്തിയ ജീവനക്കാരനെ മൂന്നാര്‍ പോലിസ് അറസ്റ്റ് ചെയ്തു.
പര്‍ച്ചേസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനായ അജേഷ് (31) ആണ് അറസ്റ്റിലായത്.അടിമാലി സ്വദേശിയും സിവില്‍ സപ്ലൈസ് മൂന്നാര്‍ ഡിവിഷന്‍ ഓഫിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ഇദേഹം.50 ലക്ഷം രൂപയുടെ അഴിമതി നടന്നിട്ടുള്ളതായാണ് മൂന്നാര്‍ പോലിസ് പറയുന്നത്.സപ്ൈളയ്‌ക്കോയില്‍ വിതരണക്കാര്‍ക്ക് സാധനങ്ങള്‍ കൊടുത്ത ഇനത്തില്‍ 30 ലക്ഷത്തിന്റെ ബില്ല് തയാറാക്കാന്‍ ഇന്നലെ പിടിയിലായ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അറിയാതെ താലൂക്ക് സപ്ലൈ ഓഫീസിലെ അസി. മാനേജര്‍ ബാങ്കിലെത്തിയപ്പോഴാണ് 30 ലക്ഷത്തിന്റെ ഡിഡി തയാറാക്കിയ വിവരം അറിയുന്നത്.പിന്നീട് തന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്റെ തട്ടിപ്പ് സംബന്ധിച്ച് മൂന്നാര്‍ പോലിസില്‍ പരാതി നല്‍കി.മൂന്നാര്‍ പോലിസ് തട്ടിപ്പ് സപ്ലൈകോ ഓഫിസില്‍ എത്തി ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു.
ഇത് കുടാതെ കഴിഞ്ഞ ദിവസം മൂന്നാര്‍ കോളനി റോഡിലെ ഓഫിസില്‍ നടന്ന ലോക്കല്‍ ഓഡിറ്റില്‍ ചില പൊരുത്തക്കേടുകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇവര്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന്‍ മാനേജര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു ക്രിസ്തുമസ് പുതുവത്സര സീസണ്‍ പ്രമാണിച്ച് അരി, മണ്ണെണ്ണ എന്നിവ വാങ്ങിയതിലും വില്‍പ്പന നടത്തിയതിലുമാണ് കൂടുതല്‍ ക്രമക്കേടുകള്‍ നടന്നിരിക്കുന്നത്.വ്യാജ ബില്ലുകള്‍ ഇയാളുടെ പക്കല്‍ നിന്നും പോലിസ് പിടിച്ചടുത്തതു.തുടര്‍ന്ന് നടക്കുന്ന അന്വേഷണത്തിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമാകുവെന്ന് പോലിസ് അറിയിച്ചു. മൂന്നാര്‍ എസ്‌ഐ വിഷ്ണുകുമാറിനാണ് അന്വേഷണ ചുമതല.കേസ് ഒതുക്കി തീര്‍ക്കാനുള്ളശ്രമം ആരംഭിച്ചതായി ആരോപണമുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it