സിവില്‍ രാഷ്ട്രത്തില്‍നിന്ന്  പിറകോട്ടില്ല: സിറിയന്‍ പ്രതിപക്ഷം

റിയാദ്: റിയാദില്‍ ആരംഭിച്ച സിറിയന്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം സമാപന പ്രസ്താവനയില്‍ ഉള്‍പ്പെടുത്താനുള്ള ചില കാര്യങ്ങളില്‍ ധാരണയിലെത്തി. വിദേശ പോരാളികളുടെയും വിദേശ സൈനികരുടെയും സാന്നിധ്യം ഇല്ലാതാക്കല്‍, രാജ്യത്തിന്റെ അഖണ്ഡത മുറുകെ പിടിക്കല്‍, പൗരരാഷ്ട്രവും അതിന്റെ പരമാധികാരവും ഉറപ്പിക്കല്‍, വൈവിധ്യങ്ങള്‍ക്കിടയിലും സിറിയന്‍ ജനതയുടെ ഐക്യം തുടങ്ങിയ കാര്യങ്ങളിലാണ് യോജിപ്പിലെത്തിയിട്ടുള്ളതെന്ന് അല്‍ജസീറ സൂചിപ്പിച്ചു.
ഭരണകൂട ഭീകരതയടക്കമുള്ള എല്ലാ ഭീകരപ്രവര്‍ത്തനങ്ങളെയും നിരാകരിക്കുന്നതോടൊപ്പം ജനാധിപത്യവും മനുഷ്യാവകാശവും മുറുകെ പിടിക്കാനും സമ്മേളനം ആഹ്വാനം ചെയ്യും.വിദേശ സൈനിക രാജ്യത്തുനിന്നും ബശ്ശാറുല്‍ അസദിനെയും അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ അംഗങ്ങളെയും അധികാരത്തില്‍ നിന്നും പുറത്താക്കുമെന്ന് ഉറപ്പു നല്‍കാത്ത ഒരു തീരുമാനവും അംഗീകരിക്കില്ലെന്ന് 'അഹ്‌റാറുശ്ശാം' സംഘടന വ്യക്തമാക്കി.
സിറിയക്ക് അകത്തും പുറത്തുമുള്ള പ്രതിപക്ഷത്തിലെ 200ഓളം പേര്‍ പങ്കെടുക്കുന്ന സമ്മേളനം ബുധനാഴ്ച രാവിലെയാണ് ആരംഭിച്ചത്. പ്രതിനിധികളെ സൗദി വിദേശകാര്യമന്ത്രി ആദില്‍ ജുബൈര്‍ സ്വീകരിച്ചു. സമ്മേളനത്തിലെ ചര്‍ച്ചകള്‍ വ്യാഴാഴ്ച വരെ തുടരും.
Next Story

RELATED STORIES

Share it