സിറ്റി ഗ്യാസ് പദ്ധതിക്ക് തുടക്കം

കൊച്ചി: പൈപ്പ്‌ലൈനിലൂടെ വീടുകളില്‍ പാചകവാതകം വിതരണം ചെയ്യുന്ന കൊച്ചി സിറ്റി ഗ്യാസ് പദ്ധതിക്ക് തുടക്കമായി. കളമശ്ശേരിയിലെ കൊച്ചി മെഡിക്കല്‍ കോളജില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. സിറ്റി ഗ്യാസ് പദ്ധതി കേരളത്തിലെ പാചകവാതക വിതരണരംഗത്ത് വലിയ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മൂന്നു വര്‍ഷത്തിനകം 50,000 വീടുകളില്‍ കണക്ഷന്‍ നല്‍കാനാണ് ശ്രമം.
പൈപ്പുകള്‍ വഴിയുള്ള പാചകവാതക വിതരണത്തില്‍ ഇനിയും ആശങ്കകള്‍ മാറിയിട്ടില്ലാത്തവര്‍ ഏറെയാണ്. ഇവര്‍ ആശങ്കകള്‍ തുറന്നുപറയട്ടെയെന്നും ന്യായമായ ആശങ്കകള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രി വി കെ ഇബ്രാഹീംകുഞ്ഞ് അധ്യക്ഷത വഹിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. മന്ത്രിമാരായ കെ ബാബു, അനൂപ് ജേക്കബ്, കെ വി തോമസ് എംപി, പ്രണാപ് അദാനി, എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, കലക്ടര്‍ രാജമാണിക്യം സംസാരിച്ചു.
Next Story

RELATED STORIES

Share it