സിറ്റിക്ക് എവര്‍ട്ടന്റെ ഷോക്ക്

ലണ്ടന്‍: മിന്നുന്ന ഫോമില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇംഗ്ലീഷ് ലീഗ് കപ്പിന്റെ (കാപി റ്റല്‍ വണ്‍ കപ്പ്) ആദ്യപാദ സെമിയില്‍ അപ്രതീക്ഷിത തോല്‍വി. എവേ മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് എവര്‍ട്ടനാ ണ് സിറ്റിയെ അട്ടിമറിച്ചത്. ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ റമിരോ ഫ്യൂന്‍സ് മോറിയുടെ ഗോളില്‍ എവര്‍ട്ടനാണ് ആദ്യം അക്കൗണ്ട് തുറന്നത്. 76ാം മിനിറ്റില്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജീസസ് നവാസിലൂടെ സിറ്റി സമനില പിടിച്ചെടുത്തു.
എന്നാല്‍ രണ്ടു മിനിറ്റിനകം എവര്‍ട്ടന്‍ വി ജയഗോള്‍ കണ്ടെത്തി. റൊമേലു ലുക്കാക്കുവാണ് സിറ്റിയുടെ കഥ കഴിച്ച ഗോളിന് അവകാശിയായത്. സീസണില്‍ ബെല്‍ജിയന്‍ സ്‌ട്രൈക്കറുടെ 19ാം ഗോള്‍ കൂടിയായിരുന്നു ഇത്.
തോല്‍വിയോടെ ഈ മാസം 27നു ഹോംഗ്രൗണ്ടായ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന രണ്ടാം പാദ സെമി സിറ്റിക്കു നിര്‍ണായകമായി. രണ്ടു ഗോള്‍ മാര്‍ജിനിലെങ്കിലും ജയിച്ചെങ്കില്‍ മാത്രമേ സിറ്റിക്കു ഫൈനലിലേക്കു മുന്നേറാനാവുകയുള്ളൂ. എന്നാല്‍ 1984നു ശേഷം ആദ്യമായി ലീഗ് കപ്പിന്റെ ഫൈനലിലെത്താനുള്ള സുവര്‍ണാവസരമാണ് എവര്‍ട്ടനു ലഭിച്ചിരിക്കുന്നത്.
ഒന്നാംപകുതിക്കു തൊട്ടുമുമ്പ് റീബൗണ്ടില്‍ നിന്നാണ് മോറി എവര്‍ട്ടനായി ലക്ഷ്യം കണ്ടത്. റോസ് ബാര്‍ക്‌ലിയുടെ ഷോട്ട് സിറ്റി ഗോളി വില്ലി കബാല്ലെറോ ബ്ലോക്ക് ചെയ്തപ്പോള്‍ റീബൗണ്ട് ചെയ്ത പന്ത് മോറി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
രണ്ടാംപകുതിയില്‍ ഉജ്ജ്വല തിരിച്ചുവരവാണ് സിറ്റി നടത്തിയത്. സെര്‍ജിയോ അഗ്വേറോയുടെ ത്രൂബോളില്‍ നിന്നാണ് നവാസ് 76ാം മിനിറ്റില്‍ സിറ്റിയുടെ സമനില ഗോള്‍ നേടിയത്. രണ്ടു മിനിറ്റിനകം ഗരെത് ബാരിയുടെ ക്രോസ് ഹെഡ്ഡറിലൂടെ ലുക്കാക്കു ഗോളാക്കിയതോടെ എവര്‍ട്ടന്‍ ജയമുറപ്പാക്കി.
Next Story

RELATED STORIES

Share it