സിറിയ: സൈനികരെ ആക്രമിക്കരുതെന്ന് റഷ്യയോട് പെന്റഗണ്‍

വാഷിങ്ടണ്‍: തങ്ങളുടെ സൈനിക സാന്നിധ്യമുള്ള സിറിയന്‍ പ്രദേശങ്ങളെ വ്യോമാക്രമണങ്ങളില്‍നിന്ന് ഒഴിവാക്കാന്‍ റഷ്യയോടാവശ്യപ്പെട്ടതായി യുഎസ് പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍. റഷ്യന്‍ ആക്രമണങ്ങളില്‍നിന്നു സൈനികരെ രക്ഷിക്കാനുദ്ദേശിച്ചുള്ളതാണ് നടപടി. സിറിയന്‍ വ്യോമമേഖലയില്‍ യുഎസിന്റെയും റഷ്യയുടെയും വിമാനങ്ങള്‍ക്കിടയില്‍ അനിഷ്ട സംഭവങ്ങളുണ്ടാവുന്നത് ഒഴിവാക്കാന്‍ റഷ്യയുമായി രൂപപ്പെടുത്തിയ ധാരണ അവര്‍ പാലിച്ചിട്ടുണ്ടെന്നും പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക് പറഞ്ഞു. സിറിയയിലെ തങ്ങളുടെ സേനാംഗങ്ങളുടെ സംരക്ഷണത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു. റഷ്യന്‍ സൈന്യം ഉപയോഗിക്കുന്ന വ്യോമതാവളങ്ങള്‍ ഒഴിവാക്കാന്‍ റഷ്യ യുഎസിനോട് ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it