സിറിയ: വ്യോമ സുരക്ഷാവിഷയത്തില്‍ റഷ്യ-യു.എസ് ചര്‍ച്ച

വാഷിങ്ടണ്‍: സിറിയയില്‍ ആക്രമണത്തില്‍ സ്വീകരിക്കേണ്ട വ്യോമസുരക്ഷാ കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ റഷ്യ സമ്മതം നല്‍കിയതായി യു.എസ്. പ്രതിരോധവകുപ്പ് പെന്റഗണ്‍ അറിയിച്ചു. ഈയാഴ്ച അവസാനത്തോടെ തന്നെ ചര്‍ച്ച നടക്കുമെന്നാണ് കരുതുന്നതെന്ന് പ്രസ്സ് സെക്രട്ടറി പീറ്റര്‍ കുക്ക് അറിയിച്ചു. സിറിയയ്ക്കു മേല്‍ ആക്രമണം നടത്തുന്നതിനിടെ ലക്ഷ്യം തെറ്റി മറ്റു രണ്ടു രാജ്യങ്ങളും ആക്രമണങ്ങള്‍ക്കിരയായേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. റഷ്യന്‍ ജെറ്റുകള്‍ തുര്‍ക്കി വ്യോമപരിധി ലംഘിക്കുന്നതിനെതിരേ യു.എസും നാറ്റോയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈ മാസാദ്യം റഷ്യന്‍ ഔദ്യോഗികവൃത്തങ്ങളും യു.എസ്. വൃത്തങ്ങളും ഇക്കാര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയിരുന്നു. സിറിയയില്‍ വ്യോമാക്രമണം നടത്തുന്ന യു.എസ്. ജെറ്റുകളും റഷ്യന്‍ ജെറ്റുകളും ഒരുമിച്ചു വരുമ്പോഴുള്ള അപകടങ്ങള്‍ ഒഴിവാക്കാനായി നടപടികള്‍ സ്വീകരിക്കണമെന്ന് ദിവസങ്ങള്‍ക്കു മുമ്പ് ആവശ്യപ്പെട്ടിരുന്നതായി പെന്റഗണ്‍ അറിയിച്ചു.
Next Story

RELATED STORIES

Share it