സിറിയ: റഷ്യന്‍ വ്യോമാക്രമണത്തില്‍ 10 മരണം

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിന് പ്രാന്തപ്രദേശത്തുള്ള ചന്തയില്‍ റഷ്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ 10 ഓളം പേര്‍ കൊല്ലപ്പെട്ടു. ഡൂമയിലെ കൊവാള്‍ട്ടി ചന്ത പൂര്‍ണമായും തകര്‍ന്നു. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്. ആക്രമണം നടത്തിയത് ആരെന്നു വ്യക്തമല്ലെന്നും മിസൈല്‍ ആക്രമണത്തില്‍ പാര്‍പ്പിട മേഖലയും തകര്‍ന്നതായി സിറിയന്‍ സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി പേര്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കകത്ത് അകപ്പെട്ടിരിക്കുന്നതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. വിമത നിയന്ത്രണത്തിലുള്ള ഡൂമയില്‍ അടുത്തിടെ നിരവധി ആക്രമണങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.
Next Story

RELATED STORIES

Share it