സിറിയ: റമദാന്‍ ആദ്യവാരം 200 പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയില്‍ റമദാന്‍ ആദ്യവാരം വ്യത്യസ്ത ആക്രമണങ്ങളിലായി 200 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഓബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്. സിറിയന്‍ സര്‍ക്കാര്‍- റഷ്യന്‍ വ്യോമാക്രമണങ്ങളിലാണ് ഇവരില്‍ ഭൂരിപക്ഷവും കൊല്ലപ്പെട്ടത്.
ജൂണ്‍ ആറു മുതല്‍ 11 വരെ 50 കുട്ടികളും 15 സ്ത്രീകളുമടക്കം 148ലധികം സിവിലിയന്മാരാണ് സര്‍ക്കാര്‍ സഖ്യസേനയുടെ ബാരല്‍ ബോംബ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഐഎസ് ഷെല്ലാക്രമണത്തില്‍ 12 പേരും ഇക്കാലയയളവില്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ഇദ്‌ലിബിലുണ്ടായ വ്യോമാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. റഷ്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയതെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it