സിറിയ: ഫ്രഞ്ച് അറബ് മന്ത്രിതല ചര്‍ച്ച തുടങ്ങി

ദമസ്‌കസ്/മോസ്‌കോ: സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുനപ്പരിശോധിക്കുന്നതു സംബന്ധിച്ച് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ മന്ത്രിമാരും ചര്‍ച്ച ആരംഭിച്ചു. സിറിയയുടെ വടക്കന്‍ മേഖലകളില്‍ തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണു പുതിയ ചര്‍ച്ചകള്‍. റഖ്ഖ നഗരമടക്കമുള്ള വടക്കന്‍ മേഖലകളില്‍ യുഎസ് പിന്തുണയുള്ള അറബ്, കുര്‍ദ് സായുധ സംഘങ്ങളുടെ സഖ്യമായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് (എസ്ഡിഎഫ്) ഐഎസിനെതിരായ നീക്കം തുടരുകയാണ്.
അതേസമയം സിറിയയില്‍ ഒരു യഥാര്‍ഥ രാഷ്ട്രീയ പരിവര്‍ത്തനം സംഭവിക്കണമെന്നു തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂദ്‌ല കാവുസൊഗ്‌ലു പറഞ്ഞു. നിയമവാഴ്ചയിലധിഷ്ഠിതമായ പുതിയ സിറിയക്കായി ഇത്തരമൊരു പരിവര്‍ത്തനം ആവശ്യമാണ്. തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് സിറിയയിലെ ജനങ്ങള്‍ക്കു ജനാധിപത്യ രീതിയില്‍ ഭരണാധികാരികളെ തിരഞ്ഞെടുക്കാന്‍ കഴിയണമെന്നും തുര്‍ക്കി തലസ്ഥാനം അങ്കാറയില്‍ നടന്ന സിറിയന്‍ തുര്‍ക്ക്‌മെന്‍ യോഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിനിടെ സിറിയയില്‍ നിരവധി സിവിലിയന്‍മാര്‍ പട്ടിണി അനുഭവിക്കുന്നതായി യുഎന്‍ അറിയിച്ചു. ഭക്ഷണവും അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതില്‍ നിന്നു സഹായ ഏജന്‍സികളെ സര്‍ക്കാരും വിമതരും തടയുകയാണെന്നും യുഎന്‍ പ്രതിനിധി സ്റ്റഫാന്‍ ഡെ മിസ്തുര പറഞ്ഞു.
Next Story

RELATED STORIES

Share it