സിറിയ: പ്രതിപക്ഷ ഉന്നത ചര്‍ച്ചാ സമിതി നേതാവ് രാജിവച്ചു

ദമസ്‌കസ്: സിറിയ പ്രതിപക്ഷ സഖ്യത്തില്‍നിന്ന് പ്രമുഖ നേതാവ് മുഹമ്മദ് അല്ലൗഷ് രാജിവച്ചു. ചര്‍ച്ചകളിലൂടെ രാഷ്ട്രീയ ധാരണകളിലെത്തുന്നതിനും സംഘര്‍ഷ മേഖലകളിലെ സിറിയക്കാരുടെ പ്രശ്‌നത്തിനു പരിഹാരം കാണുന്നതിലും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രതിപക്ഷ ഉന്നത ചര്‍ച്ചാസമിതിയില്‍(എച്ച്എന്‍സി) നിന്നു രാജിവയ്ക്കുന്നതെന്ന് അലൗഷ് അറിയിച്ചു. യുഎന്‍ മധ്യസ്ഥതയില്‍ സിറിയന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി കഴിഞ്ഞ മാസം ജനീവയില്‍ നടത്തിയ ചര്‍ച്ചയില്‍നിന്ന് എച്ച്എന്‍സി ഇടയ്ക്കു വച്ചു പിന്‍മാറിയിരുന്നു. നിര്‍ത്തിവച്ച ചര്‍ച്ചകള്‍ എന്നു പുനരാരംഭിക്കുമെന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല.
Next Story

RELATED STORIES

Share it