സിറിയ നാല് ഇന്ത്യന്‍ കുടിയേറ്റക്കാരെ കൈമാറാന്‍ ഒരുങ്ങുന്നു

ദമസ്‌കസ്: ഒരു വര്‍ഷത്തിലധികമായി ദമസ്‌കസിലെ ജയിലില്‍ കഴിയുകയായിരുന്ന നാല് ഇന്ത്യന്‍ കുടിയേറ്റക്കാരെ സിറിയ മാതൃരാജ്യത്തിനു കൈമാറും. കഴിഞ്ഞ ജനുവരി 13ന് സിറിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി വാലിദ് അല്‍മുഅല്ലിം ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യ ഈ ആവശ്യമുന്നയിച്ചിരുന്നു. രണ്ടര മാസത്തിനു ശേഷം ഇപ്പോഴാണ് ഇതുസംബന്ധിച്ചു സിറിയയുടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.
തടവുകാരെ വിട്ടയക്കുന്ന കാര്യം സിറിയയിലെ ഇന്ത്യന്‍ അംബാസഡര്‍ മന്‍മോഹന്‍ ബനോട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്നു സംശയിച്ചായിരുന്നു ഇവരെ തടവിലാക്കിയിരുന്നത്. തടവുകാരെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയതായും സിറിയന്‍ അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it