സിറിയ: ഖാമിസ്‌ലിയില്‍ വെടിനിര്‍ത്തലിന് ധാരണ

ദമസ്‌കസ്: വടക്കുകിഴക്കന്‍ സിറിയയിലെ ഖാമിസ്‌ലി പ്രവിശ്യയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ പ്രാദേശിക കുര്‍ദിഷ് സൈന്യവും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ ധാരണയിലെത്തി. മൂന്നു ദിവസമായി മേഖലയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ 26 പേരാണു കൊല്ലപ്പെട്ടത്. ഇന്നലെ മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. ഖാമിസ്‌ലി, ഹസ്‌കാര പ്രവിശ്യകളിലെ സര്‍ക്കാര്‍ നിയന്ത്രിതമേഖലകള്‍ കുര്‍ദുകള്‍ നേരത്തേ പിടിച്ചെടുത്തിരുന്നു.
Next Story

RELATED STORIES

Share it