സിറിയ: ഐഎസ് കേന്ദ്രങ്ങളില്‍ റഷ്യ ആക്രമണം ശക്തമാക്കി

മോസ്‌കോ: സിറിയയില്‍ ഐഎസ് ശക്തികേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കിയതായി റഷ്യ. ആക്രമണം നടത്തുന്ന യുദ്ധവിമാനങ്ങളുടെ എണ്ണം 69 ആയി വര്‍ധിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. 'പാരിസിനു വേണ്ടി' എന്നു രേഖപ്പെടുത്തിയ ബോംബുകളാണ് മേഖലയില്‍ വര്‍ഷിക്കുന്നത്.
'ഞങ്ങളുടെ ജനങ്ങള്‍ക്ക്, പാരിസിനു വേണ്ടി' എന്നിങ്ങനെ കറുത്ത ചായത്തില്‍ ബോംബുകളില്‍ എഴുതിച്ചേര്‍ത്താണ് യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കുന്നത്.
റഷ്യന്‍ സൈന്യം ഫ്രാന്‍സുമായി ചേര്‍ന്ന് ആക്രമണം ആസൂത്രണം ചെയ്തുവരുകയാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. സീനായില്‍ കഴിഞ്ഞ മാസം യാത്രാവിമാനം തകര്‍ത്ത് 224 പേരെ കൊലപ്പെടുത്തിയവരെ ശിക്ഷിക്കുമെന്നും അവരെ നശിപ്പിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു.
പാരിസിലെ സായുധ ആക്രമണങ്ങളില്‍ 130 പേര്‍ കൊല്ലപ്പെട്ടതോടെ ഇരുരാജ്യങ്ങളും സംയുക്തമായാണ് സിറിയയിലെ ഐഎസ് ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള പദ്ധതി തയാറാക്കിയത്. പ്രധാനമായും സിവിലിയന്‍ മേഖലയിലാണ് ബോംബിങ് നടക്കുന്നത്.
Next Story

RELATED STORIES

Share it