സിറിയയില്‍ വെടിനിര്‍ത്തലിന് തയ്യാറെന്ന് റഷ്യ

മോസ്‌കോ: സിറിയയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് റഷ്യന്‍ വക്താവ് അറിയിച്ചു.
സിറിയയില്‍ അഞ്ചു വര്‍ഷമായി നിലനില്‍ക്കുന്ന ആഭ്യന്തരയുദ്ധത്തിന് അന്ത്യം കുറിക്കാന്‍ ജര്‍മനിയില്‍ വന്‍ ശക്തിരാജ്യങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിക്കുന്നതിന് മുമ്പായിരുന്നു റഷ്യ നിലപാട് വ്യക്തമാക്കിയത്. മാര്‍ച്ച് ഒന്നുമുതല്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാനാണ് റഷ്യ പദ്ധതിയിടുന്നത്.
റഷ്യ, യുഎസ്, ജര്‍മനി, സൗദി അറേബ്യ, ഇറാന്‍ എന്നീ രാജ്യങ്ങളാണ് ജര്‍മനിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ആലപ്പോയിലെ സംഘര്‍ഷാവസ്ഥ 50,000ത്തോളം സിറിയന്‍ പൗരന്‍മാര്‍ തുര്‍ക്കി അതിര്‍ത്തിയിലേക്ക് പലായനം ചെയ്യുന്നതിലേക്ക് നയിച്ചിരുന്നു.
Next Story

RELATED STORIES

Share it