സിറിയയില്‍ റഷ്യ മേല്‍ക്കോയ്മ സ്ഥാപിക്കുന്നു

ബെയ്‌റൂത്ത്: സിറിയന്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏറ്റവുധികം നേട്ടമുണ്ടാക്കുന്നത് വഌദിമിര്‍ പുടിന്റെ റഷ്യ. ദശാബ്ദങ്ങള്‍ക്കു ശേഷം ആദ്യമായി നാറ്റോയെയും അറബ് രാജ്യങ്ങളെയും വെല്ലുവിളിച്ച് റഷ്യ സിറിയയില്‍ നിര്‍ണായക സ്വാധീനം നേടിയെന്ന് യുദ്ധവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വന്‍ശക്തിയെന്ന നിലയ്ക്ക് ആഗോളതലത്തില്‍ തങ്ങ ള്‍ക്കുമിടമുണ്ടെന്നു വ്യക്തമാക്കാനാണ് പുടിന്‍ സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിനെ പിന്തുണച്ചുകൊണ്ട് വന്‍തോതില്‍ വ്യോമാക്രമണം ആരംഭിച്ചത്.
ഇസ്‌ലാമിക് സ്‌റ്റേറ്റിനെ (ദാഇശ്) നേരിടാനെന്ന പേരിലാണെങ്കിലും ഉന്നം സ്വാതന്ത്ര്യസമര പ്രസ്ഥാനമായ ജബ്ഹത്തുന്നുസ്‌റയായിരുന്നു. അമേരിക്കയ്ക്കും സൗദി അറേബ്യക്കും പ്രധാന ശത്രു ദാഇശ് ആയതിനാല്‍ വലിയ എതിര്‍പ്പില്ലാതെയാണ് വന്‍ നശീകരണമുണ്ടാക്കിയ ബോംബാക്രമണം നടന്നത്. നഗരങ്ങള്‍ വളഞ്ഞും ജനങ്ങളെ പട്ടിണിക്കിട്ടും ബഷാറുല്‍ അസദിന് വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ പുടിന്‍ വലിയ സഹായമാണു ചെയ്തത്. അതേസമയം, സിറിയ പൂര്‍ണമായി പിടിയിലാക്കാന്‍ ബഷാറിന്റെ സൈന്യത്തിന് പ്രയാസമായിരിക്കുമെന്നു കരുതപ്പെടുന്നു. യുദ്ധപരിചയമുള്ള ആയിരക്കണക്കിനു പോരാളികള്‍ ജബ്ഹത്തുന്നുസ്‌റയ്ക്കുണ്ട്. മറ്റു ഗ്രൂപ്പുകളിലായി വേറെയും. കര്‍മശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ടും സൗദി അറേബ്യയുടെ സഹായം പ്രതീക്ഷിച്ചും ഇസ്‌ലാമികള്‍ നയിക്കുന്ന ജബ്ഹത്തുന്നുസ്‌റയുമായി സലഫി പോരാളിസംഘമായ അഹ്‌റാറുശ്ശാം ഇതുവരെ അകല്‍ച്ചയിലായിരുന്നെങ്കിലും സമ്മര്‍ദ്ദം കൂടിയതിനാല്‍ സഹകരണത്തിനു തയ്യാറായിട്ടുണ്ട്.
ലബ്‌നാനില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള ശിയാ പോരാളികളുടെ പിന്തുണ എത്രകാലത്തേക്കെന്നു കണ്ടറിയണം. കാരണം, ബഷാറിന്റെ ശക്തികേന്ദ്രമായ അലവികള്‍ ശിയാ മുഖ്യധാരയുടെ ഭാഗമല്ല. വെറും വ്യോമാക്രമണം കൊണ്ട് വിമതരെ ഒതുക്കുന്നതും അപ്രായോഗികമാണ്. അതിനാല്‍, ആഭ്യന്തര സംഘര്‍ഷം ഇനിയും ദീര്‍ഘകാലം തുടരാനാണു സാധ്യത.
Next Story

RELATED STORIES

Share it