Flash News

സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ 32 പേര്‍ മരിച്ചു

സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ 32 പേര്‍ മരിച്ചു
X
russia-1ദമാസ്‌കസ്: വടക്കന്‍ സിറിയയില്‍ മൂന്നു ജനവാസമേഖലകളില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 32 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരെല്ലാം തന്നെ സിവിലിയന്‍മാരാണെന്നാണ് റിപോര്‍ട്ടുകള്‍.
നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്്. റാഖ നഗരത്തിലും, അലെപ്പോയിലെ അസസ്, അല്‍ ബാബ് പട്ടണങ്ങളിലുമാണ് വ്യോമാക്രമണം നടന്നത്. വ്യാഴാഴ്ചയാണ് സിറിയയില്‍ റഷ്യ വ്യോമാക്രമണം ശക്തമാക്കിയത്.
Next Story

RELATED STORIES

Share it