World

സിറിയയില്‍ മൂന്നു ഗ്രാമങ്ങള്‍ വിമതര്‍ നിയന്ത്രണത്തിലാക്കി

ദമസ്‌കസ്: സിറിയയില്‍ സര്‍ക്കാര്‍ സൈന്യത്തിനെതിരേ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഹാമയില്‍ വിമത വിഭാഗങ്ങള്‍ക്ക് മുന്നേറ്റം. സാഹല്‍ അല്‍ ഗാബിലെ ഖെര്‍ബ അല്‍-നാഖോസ്, തലാത് അല്‍ ദാബാബാത് എന്നീ ഗ്രാമങ്ങള്‍ വിമതര്‍ നിയന്ത്രണത്തിലാക്കിയതായാണ് റിപോര്‍ട്ട്.
കഴിഞ്ഞ സപ്തംബറില്‍ റഷ്യ സിറിയയില്‍ വ്യോമാക്രമണം ആരംഭിച്ച ശേഷം ഇതാദ്യമായാണ് വിമതര്‍ക്ക് മുന്നേറ്റമുണ്ടാവുന്നത്. ഐഎസിനെ തുരത്താനെന്ന പേരില്‍ വ്യോമാക്രമണത്തിലേര്‍പ്പെട്ട റഷ്യന്‍ സൈന്യം യഥാര്‍ഥത്തില്‍ രാജ്യത്തെ വിമതരെ തുരത്താന്‍ ബശ്ശാറുല്‍ അസദ് സര്‍ക്കാരിനെ സഹായിച്ചുവരുകയാണെന്ന് നിരീക്ഷകര്‍ ആരോപിച്ചിരുന്നു. അതേസമയം, വടക്കന്‍ മേഖലയിലുള്ള ലഡാകിയ ഗ്രാമവും വിമതര്‍ നിയന്ത്രണത്തിലാക്കിയതായി റിപോര്‍ട്ടുണ്ട്. സര്‍ക്കാര്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നും വെടിനിര്‍ത്തല്‍ കരാറിനു ലംഘനമുണ്ടായതിന്റെ തിരിച്ചടിയാണിതെന്ന് വിമതവൃത്തങ്ങള്‍ സൂചിപ്പിച്ചു. ഫ്രീ സിറിയന്‍ ആര്‍മി, അഹ്‌റാര്‍ അല്‍ ഷാം എന്നീ വിഭാഗങ്ങള്‍ക്കു കീഴിലുള്ളവരാണ് ഇപ്പോള്‍ പോരാട്ടരംഗത്തുള്ളത്.
Next Story

RELATED STORIES

Share it