Movies

സിറിയയില്‍ ഐഎസിനെതിരായ ദൗത്യത്തില്‍ ജര്‍മനിയും

ബര്‍ലിന്‍: സിറിയയില്‍ ഐഎസിനെതിരേയുള്ള പോരാട്ടത്തില്‍ ജര്‍മനിയും പങ്കെടുക്കും. ടൊര്‍ണാഡോ നിരീക്ഷക യുദ്ധവിമാനവും 1200 സൈനികരേയും സിറിയയിലേക്ക് അയയ്ക്കുന്ന പദ്ധതിക്ക് ജര്‍മന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഇതുസംബന്ധിച്ചു പാര്‍ലമെന്റില്‍ ഇന്നു വോട്ടെടുപ്പ് നടക്കുമെന്നാണു കരുതുന്നത്. പാരിസില്‍ ഐഎസ് ആക്രമണം നടന്നതിനു പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ് അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നാണ് ജര്‍മനി സിറിയയിലേക്ക് സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചത്. പാര്‍ലമെന്റില്‍ ബില്ലിനു പിന്തുണ ലഭിക്കുമെന്നാണു കരുതുന്നത്. ഐഎസിനെതിരേ ഫ്രഞ്ച് സൈന്യത്തിനൊപ്പം പോരാടാന്‍ 650 സൈനികരെ മാലിയിലേക്ക് അയക്കുമെന്ന് ജര്‍മനി നേരത്തേ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it