സിറിയയില്‍ ഇറാന്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: മുതിര്‍ന്ന ഇറാന്‍ സൈനിക കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹുസയ്ന്‍ ഹമദാനി വടക്കന്‍ സിറിയന്‍ നഗരമായ അലപ്പോയില്‍ ഐ.എസ്. ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സൈന്യത്തെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണു ഹമദാനി കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സൈന്യത്തിന്റെ പ്രധാന ഭാഗമായ ഇറാന്‍ റെവല്യൂഷന്‍ ഗാര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.സിറിയന്‍ സൈന്യത്തിനു നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായിട്ടാണ് ബ്രിഗേഡിയര്‍ ജനറല്‍ സിറിയയില്‍ എത്തിയതെന്ന് പ്രസ് ടി.വി. അറിയിച്ചു. സായുധസംഘങ്ങള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കുന്നതില്‍ മുഖ്യപങ്കാണ് ഹമദാനി വഹിച്ചത്.
Next Story

RELATED STORIES

Share it