സിറിയയിലേക്ക് സൈനികരെ അയച്ചിട്ടില്ലെന്ന് തുര്‍ക്കി

അങ്കാറ: നൂറോളം തുര്‍ക്കിഷ് സൈനികര്‍ രാജ്യത്തേക്കു കടന്നുവെന്ന സിറിയന്‍ സര്‍ക്കാരിന്റെ ആരോപണം നിഷേധിച്ച് തുര്‍ക്കി. തുര്‍ക്കി പ്രതിരോധമന്ത്രി ഇസ്‌മെത് യില്‍മാസ് ബജറ്റ് കൂടിക്കാഴ്ചയ്ക്കിടെയാണ് ആരോപണം തള്ളിയത്.
തുര്‍ക്കിസൈന്യം രാജ്യത്തു പ്രവേശിച്ചതായി ഞായറാഴ്ചയാണ് സിറിയ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് സിറിയന്‍ വിദേശകാര്യ മന്ത്രാലയം യുഎന്നിന് കത്ത് നല്‍കിയതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ആരോപണം നിഷേധിച്ച തുര്‍ക്കി തങ്ങള്‍ക്ക് സിറിയയില്‍ പ്രവേശിക്കാന്‍ നീക്കമില്ലെന്ന് വ്യക്തമാക്കി. തുര്‍ക്കി-സിറിയന്‍ അതിര്‍ത്തിയില്‍ കുര്‍ദ് പ്രവര്‍ത്തകരും തുര്‍ക്കി സൈന്യവുമായി ഏതാനും ദിവസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുകയാണ്.
സിറിയയില്‍ നിന്നും കുര്‍ദുകള്‍ തുര്‍ക്കിയിലെ കിലിസ് പ്രവിശ്യയിലെ അതിര്‍ത്തി പോസ്റ്റിനു നേരേ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് സൈന്യം ഷെല്ലാക്രമണം നടത്തിയത്.
നിലവില്‍ സൗദി ജെറ്റ് വിമാനങ്ങള്‍ രാജ്യത്ത് എത്തിയിട്ടില്ലെന്നും എന്നാല്‍, ഉടനെ എത്തുമെന്നും യില്‍മാസ് വ്യക്തമാക്കി. തങ്ങളുടെ ജെറ്റുകള്‍ തുര്‍ക്കിയിലെത്തിയെന്നും ഐഎസിനെതിരേ സിറിയയിലേക്ക് ആക്രമണം നടത്തിയെന്നും സൗദി വെളിപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it