Flash News

സിറിയയിലേക്ക് കരസൈന്യത്തെ അയക്കില്ലെന്ന് അമേരിക്ക

സിറിയയിലേക്ക് കരസൈന്യത്തെ അയക്കില്ലെന്ന് അമേരിക്ക
X
barack-obama-afp_

[related] വാഷിങ്ടണ്‍: സിറിയയിലേക്ക് കരസൈന്യത്തെ അയക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ.
സൈനിക ഇടപെടല്‍കൊണ്ടു മാത്രം സിറിയന്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കരസേനയെ അയക്കുന്നതും അസദ് ഭരണകൂടത്തെ പുറത്താക്കുന്നതും യുഎസിനെയും ബ്രിട്ടനെയും സംബന്ധിച്ച് അബദ്ധമാവുമെന്നും ഒബാമ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അവശേഷിക്കുന്ന തന്റെ പ്രസിഡന്റ് കാലാവധിയായ ഒമ്പതുമാസത്തിനകം ഐഎസിനെ പരാജയപ്പെടുത്താനാവില്ല. അതേസമയം, ഐഎസിനെ ഘട്ടംഘട്ടമായി തുരത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി പ്രശ്‌നങ്ങളാണ് സിറിയയെ കാര്‍ന്നുതിന്നുന്നത്. ഹൃദയം പിളര്‍ക്കുന്ന പരിതസ്ഥിതിയാണ് അവിടെയുള്ളത്. സിറിയന്‍ പ്രശ്‌നത്തിന് ലളിതമായ പരിഹാരമുണ്ടെന്നു താന്‍ കരുതുന്നില്ല. റഖ ഉള്‍പ്പെടെയുള്ള ഐഎസ് അധീന മേഖലകളില്‍ വ്യോമാക്രമണം തുടരുമെന്നും ആ പ്രദേശങ്ങളെ ഒറ്റപ്പെടുത്തുമെന്നും ഒബാമ പറഞ്ഞു.
സിറിയന്‍ പോരാട്ട സംഘങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ റഷ്യയും ഇറാനും ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it