സിറിയയിലേക്ക് അറബ് വംശജന്‍ പാരഷൂട്ടില്‍ പറന്നെന്ന് ഇസ്രായേല്‍

തെല്‍അവീവ്: അറബ് ഇസ്രായേല്‍ വംശജനായ യുവാവ് പാരഷൂട്ടില്‍ ഗോലാന്‍കുന്നുകളിലൂടെ സിറിയയിലേക്കു പറന്നതായി ഇസ്രായേല്‍.
വടക്കുകിഴക്കന്‍ തെല്‍അവീവിലെ ജല്‍ജൂലിയ പ്രദേശത്തെ 23കാരനാണു സിറിയയിലേക്കു പറന്നതായി ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഐഎസിന്റെ പോഷക സംഘടനയായ യര്‍മൂക്ക് മാര്‍ട്ടിയേഴ്‌സ് ബ്രിഗേഡില്‍ ചേരാനാണു യുവാവ് സിറിയയിലേക്കു പറന്നതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ നിഗമനം. സിറിയയിലെ ഖുനീത്ര പ്രവിശ്യയിലോ തൊട്ടടുത്ത ദേര പ്രവിശ്യയിലോ യുവാവ് ഇറങ്ങിയതായി ഈ മേഖലയിലെ സിറിയന്‍ വിമത സംഘടനയെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ഗോലാന്‍കുന്നുകളില്‍ ഇസ്രായേല്‍ സൈന്യം യുവാവിനായി തിരച്ചില്‍ നടത്തന്നുണ്ടെന്ന് ഇസ്രായേല്‍ വൃത്തങ്ങള്‍ അറിയിച്ചു. സിറിയന്‍ വിമത സംഘടനയില്‍ ചേരാന്‍ ശ്രമിച്ചാല്‍ യുവാവിന്റെ പൗരത്വം റദ്ദാക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.
Next Story

RELATED STORIES

Share it