സിറിയന്‍ സംഘര്‍ഷം: വിമതസംഘങ്ങള്‍ റിയാദില്‍ ചര്‍ച്ചയാരംഭിച്ചു

റിയാദ്: സിറിയയിലെ വിമതസംഘടനകളെ ഐക്യപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദിയുടെ മധ്യസ്ഥതയില്‍ തലസ്ഥാനമായ റിയാദില്‍ വിമതസംഘടനകള്‍ തമ്മില്‍ ചര്‍ച്ചയാരംഭിച്ചു.
അസദ് സര്‍ക്കാരും വിമതരുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നതിന്റെ മുന്നോടിയായിട്ടാണ് ത്രിദിന ചര്‍ച്ച. ജനുവരിയോടുകൂടി സര്‍ക്കാര്‍-വിമത കൂടിക്കാഴ്ച നടത്തേണ്ടതുണ്ടെന്ന് വിയന്നയില്‍ ഇറാനടക്കമുള്ള രാജ്യങ്ങള്‍ പങ്കെടുത്ത സമ്മേളനം അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, കുര്‍ദിഷ് പാര്‍ട്ടിയായ ഡെമോക്രാറ്റിക് യൂനിയന്‍ പാര്‍ട്ടിക്കും (പിവൈഡി) ഇതിന്റെ സായുധവിഭാഗമായ വൈപിജിയ്ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ഷണമില്ല. പകരം സിറിയയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ഹസാഖില്‍ ഇവര്‍ പ്രത്യേക ചര്‍ച്ച നടത്തിവരുകയാണ്.
റിയാദില്‍ വിമതസംഘടനകള്‍ തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ച ദോഷം ചെയ്യുമെന്ന് അസദ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഇറാന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിറിയന്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായുള്ള അന്താരാഷ്ട്രനീക്കത്തിന്റെ ഭാഗമായാണ് സൗദിയില്‍ നടക്കുന്ന ചര്‍ച്ച.
Next Story

RELATED STORIES

Share it