സിറിയന്‍ സംഘര്‍ഷം: തിങ്കളാഴ്ച വീണ്ടും ചര്‍ച്ച

ജനീവ: സിറിയയിലെ മാനുഷിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് യുഎന്‍ പ്രത്യേക പ്രതനിധിയുമായി ചര്‍ച്ചനടത്തിയതായും തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നും സിറിയന്‍ സര്‍ക്കാര്‍ വക്താവ് ജനീവയില്‍ അറിയിച്ചു.
സിറിയന്‍ വിഷയം ചര്‍ച്ചചെയ്യുന്നതിനായുള്ള യുഎന്‍ പ്രത്യേക പ്രതിനിധി സ്റ്റഫാന്‍ ഡീ മിസ്തുരയുമായി ചര്‍ച്ചനടത്തിയ ശേഷം സര്‍ക്കാര്‍ വക്താവ് ബശ്ശാര്‍ ജാഅഫരിയാണ് ഇക്കാര്യം അറിയിച്ചത്.
സിറിയയിലെ പ്രധാന പ്രതിപക്ഷമായ ഹൈ നെഗോസിയേഷന്‍ കമ്മിറ്റി (എച്ച്എന്‍സി) ചര്‍ച്ചയില്‍ നിന്നു പിന്‍മാറുകയും ജനീവ വിടുകയും ചെയ്ത ശേഷമാണിത്. സൗദി അറേബ്യയും ഖത്തറും തുര്‍ക്കിയും സിറിയയിലെ തീവ്രവാദത്തെ അനുകൂലിക്കുകയാണെന്നും നിയമവിരുദ്ധമായ രീതിയില്‍ രാജ്യത്തിനു മേല്‍ ഉപരോധം കൊണ്ടുവരികയാണെന്നും ജാഅഫരി ആരോപിച്ചു. സിറിയയിലെ ബാങ്കുകള്‍ക്കും രാജ്യത്ത് നിക്ഷേപം നടത്തുന്നതിനും ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെയും ജാഅഫരി വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it