സിറിയന്‍ വെടിനിര്‍ത്തല്‍; ലംഘനങ്ങള്‍ അന്വേഷിക്കും: ജോണ്‍ കെറി

വാഷിങ്ടണ്‍/ദമസ്‌കസ്: സിറിയയിലെ വെടിനിര്‍ത്തല്‍ ലംഘനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷണ വിധേയമാക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഐഎസ്, അല്‍ഖാഇദ ബന്ധമുള്ള അല്‍ നുസ്‌റ ഫ്രണ്ട് എന്നിവരെ മാത്രം ലക്ഷ്യമിടുന്ന തരത്തില്‍ വ്യോമാക്രമണം പരിമിതപ്പെടുത്തുന്നതിന് റഷ്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ പരസ്യ ചര്‍ച്ചയാക്കില്ലെന്നു ധാരണയുണ്ടെന്നും കെറി വ്യക്തമാക്കി. ജര്‍മന്‍ വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റയിന്‍മെയറുമായി വാഷിങ്ടണില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് കെറി ഇക്കാര്യം വ്യക്തമാക്കിയത്. ലംഘനങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ റിപോര്‍ട്ടുകളും ജനീവ, ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്‍ എന്നിവിടങ്ങളില്‍നടക്കുന്ന ഉന്നതതല ചര്‍ച്ച പരിശോധന വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമത മേഖലകളില്‍ റഷ്യ, സിറിയ സൈന്യങ്ങള്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ ഫ്രാന്‍സ് ആശങ്ക പ്രകടിപ്പിച്ചു. അതേസമയം, ഉപരോധം തകര്‍ത്ത സിറിയന്‍ ഗ്രാമങ്ങളിലേക്കുള്ള യുഎന്‍ സഹായവിതരണം തുടങ്ങി. അഞ്ചു ദിവസത്തിനകം 1,50,000ത്തോളം പേര്‍ക്കു ഭക്ഷണം, കുടിവെള്ളം, മരുന്ന് തുടങ്ങിയവ എത്തിക്കാന്‍ പദ്ധതി തയ്യാറാക്കിയതായി യുഎന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it