Pravasi

സിറിയന്‍ എഴുത്തുകാരിയുടെ നോവല്‍ ബ്ലൂംസ്‌ബെറി പുറത്തിറക്കുന്നു

സിറിയന്‍ എഴുത്തുകാരിയുടെ നോവല്‍ ബ്ലൂംസ്‌ബെറി പുറത്തിറക്കുന്നു
X

lilastaha ദോഹ: ബ്ലൂംസ്‌ബെറി ഖത്തര്‍ ഫൗണ്ടേഷന്‍ പബ്ലിഷിങ് ആഗസ്ത് 13ന് ബിറ്റര്‍ ആല്‍മണ്ട്‌സ്(കയ്പുള്ള ബദാം) എന്ന നോവല്‍ പുറത്തിറക്കുന്നു. പ്രധാന കഥാപാത്രമായ ഉമര്‍ അനുഭവിക്കുന്ന പ്രവാസത്തിന്റെയും അഭയാര്‍ഥി ജീവിതത്തിന്റെയും കരളലിയിക്കുന്ന കഥയാണ് സിറിയന്‍-ഫലസ്തീനിയന്‍ എഴുത്തുകാരിയായ ലിലാസ് താഹ ബിറ്റര്‍ ആല്‍മണ്ട്‌സിലൂടെ പറയുന്നത്. നഖ്ബയുടെ തലേദിവസം അനാഥനായാണ് ഉമര്‍ പിറന്നുവീണത്. സിറിയക്കാരിയായ കാമുകി നാദിയയോടുള്ള പ്രണയമാണ് കൈയ്പ് നിറഞ്ഞ ചുറ്റുപാടുകള്‍ക്കിടയിലും ഉമറിനെ പിടിച്ചുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. ചരിത്രവും സംസ്‌കാരവും മതവുമൊക്കെ കെട്ടുപിണഞ്ഞു കിടക്കുന്ന കഥയില്‍ 1948നും 1970നും ഇടയിലുള്ള രാഷ്ട്രീയവും പ്രാദേശിക സംഘര്‍ഷങ്ങളുമൊക്കെ നിറഞ്ഞു നില്‍ക്കുന്നു. സംഘര്‍ഷങ്ങളില്‍ വലിച്ചുകീറപ്പെട്ട രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതമാണ് ബിറ്റര്‍ ആല്‍മണ്ട്‌സിലെ കഥാപാത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദമുള്ള താഹ ഗാര്‍ഹിക പീഡനത്തിലെ ഇരകള്‍ക്കു വേണ്ടി സേവനം ചെയ്യുന്ന വ്യക്തി കൂടിയാണ്. സിറിയന്‍ മാതാവിന്റെയും ഫലസ്തീനിയന്‍ പിതാവിന്റെയും മകളായി കുവൈത്തിലായിരുന്നു അവരുടെ ജനനം. ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് അമേരിക്കയിലേക്ക് കുടിയേറിയ താഹയുടെ രണ്ടാമത്തെ നോവലാണ് ബിറ്റര്‍ ആല്‍മണ്ട്‌സ്.

Next Story

RELATED STORIES

Share it