Gulf

സിറിയന്‍ അഭയാര്‍ഥികള്‍ക്കായി ഖത്തര്‍, കുവൈത്ത് റെഡ്ക്രസന്റുകള്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കി

ദോഹ: ലബ്‌നാനിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്കായി കുവൈത്ത് റെഡ്ക്രസന്റുമായി സഹകരിച്ച് ലബ്‌നാനിലെ ഖത്തര്‍ റെഡ്ക്രസന്റ് ടീം നിരവധി പദ്ധതികള്‍ നടപ്പിലാക്കി.
ജിസിസി രക്ഷാധികാരത്തോടെയാണ് പദ്ധതികള്‍ നടപ്പിലാക്കിയിരിക്കുന്നത്. ലബ്‌നാനിലെ കിഴക്ക്, പടിഞ്ഞാറ്, മധ്യ ഭാഗങ്ങളിലായി കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്കായാണ് കുവൈത്ത് റെഡ്ക്രസന്റുമായി സഹകരിച്ച് നിരവധി മാനവിക, ആരോഗ്യ സേവനങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നതെന്ന് ലബ്‌നാനിലെ ഖത്തര്‍ ചാര്‍ജ് ഡി അഫയേഴ്‌സ് സുല്‍ത്താന്‍ അല്‍കുബൈസി ഖത്തര്‍ ന്യൂസ് ഏജന്‍സി(ക്യുഎന്‍എ)ക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സഅദ്‌നായില്‍ പ്രദേശത്ത് രണ്ടായിരം സിറിയന്‍ കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന വാട്ടര്‍ ട്രീറ്റ്‌മെന്റ് സെന്റര്‍, അല്‍മറജ് പ്രവിശ്യയിലെ അഭയാര്‍ഥി ടെന്റില്‍ തെര്‍മല്‍ ഇന്‍സുലേഷന്‍, മജ്ദല്‍ അന്‍ജര്‍ പ്രദേശത്ത് സ്തനാര്‍ബുദ ചികില്‍സാ കേന്ദ്രം എന്നിവ സ്ഥാപിച്ചു. കഠിന തണുപ്പില്‍ അഭയാര്‍ഥികള്‍ക്ക് ആശ്വാസമായി നൂറുകണക്കിനു പുതപ്പുകള്‍ ഖത്തര്‍ റെഡ്ക്രസന്റ് വിതരണം ചെയ്തു.
അതേസമയം, ജിസിസി ജനറല്‍ സെക്രട്ടേറിയറ്റിന്റെ ആശീര്‍വാദത്തോടെയാണ് ഈ പദ്ധതികള്‍ നടപ്പിലാക്കിയതെന്ന് കുവൈത്ത് റെഡ്ക്രസന്റ് ടീം ലീഡര്‍ ഡോ.മുസാഇദ് അല്‍അന്‍സി ക്യുഎന്‍എയോട് വ്യക്തമാക്കി.
കുവൈത്ത്, ഖത്തര്‍ റെഡ്ക്രസന്റുകള്‍ തമ്മിലെ സഹകരണം നിരവധി മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതിയുള്ളതായി ഖത്തര്‍ റെഡ്ക്രസന്റ് പ്രതിനിധി ഈസ ആല്‍ ഇസ്ഹാഖ് പറഞ്ഞു.
Next Story

RELATED STORIES

Share it