സിറിയന്‍ അഭയാര്‍ഥികള്‍ക്കെതിരേയുള്ള ബില്ല്  യുഎസ് സെനറ്റ് തള്ളി

വാഷിങ്ടണ്‍: സിറിയന്‍ അഭയാര്‍ഥികളുടെ രാജ്യത്തേക്കുള്ള വരവ് കുറയ്ക്കുന്നതു സംബന്ധിച്ച് യുഎസ് സെനറ്റില്‍ അവതരിപ്പിച്ച ബില്ല് ഡമോക്രാറ്റുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തള്ളി. ബില്ല് പാസാക്കുന്നതിന് 60 വോട്ടുകളാണ് വേണ്ടിയിരുന്നത്. എന്നാല്‍, 55നെതിരേ 43 വോട്ടുകള്‍ക്ക് ബില്ല് തള്ളുകയായിരുന്നു. റിപബ്ലിക്കന്‍മാരില്‍ ഒരാള്‍പോലും ബില്ലിനെ എതിര്‍ത്തില്ല.
അതേസമയം രണ്ടു ഡെമോക്രാറ്റുകള്‍ മാത്രമാണ് ബില്ലിനെ പിന്താങ്ങിയത്.
രാജ്യത്തേക്ക് ഐഎസ് അനുകൂലികള്‍ എത്താനുള്ള സാഹചര്യമാണ് ബില്ല് എതിര്‍ത്തതിലൂടെ ആവര്‍ത്തിക്കപ്പെട്ടതെന്നാണ് റിപബ്ലിക്കന്‍മാര്‍ പറയുന്നത്.
Next Story

RELATED STORIES

Share it