Flash News

സിറിയന്‍ അഭയാര്‍ത്ഥികള്‍ ഭീകരവാദികള്‍ അല്ല: അമേരിക്കയോട് അഭയാര്‍ത്ഥികള്‍

സിറിയന്‍ അഭയാര്‍ത്ഥികള്‍ ഭീകരവാദികള്‍ അല്ല: അമേരിക്കയോട് അഭയാര്‍ത്ഥികള്‍
X
syrian-refugee-hussam-al-roustom_650x400_81447993873

ജെഴ്‌സി സിറ്റി; 'സിറിയയില്‍ എല്ലാം നഷ്ടപ്പെട്ടവരാണ് ഞങ്ങള്‍ . ജീവിതം തള്ളി നീക്കാന്‍ അമേരിക്കയില്‍ എത്തിയവര്‍.ഞങ്ങള്‍ ഭീകരവാദികള്‍ അല്ല.'  പറയുന്നത് മറ്റാരുമല്ല. സിറിയയിലെ ആഭ്യന്തര യുദ്ധം മൂലം രക്ഷപ്പെട്ട് അമേരിക്കയില്‍ എത്തുന്ന ആയിരം അഭയാര്‍ത്ഥികളില്‍ ഒരാള്‍. പേര് ഹുസ്സാം അല്‍ റൗസ്റ്റോം.

അമേരിക്കയിലെ ജെഴ്‌സി സിറ്റിയിലെ ഒരു ബേക്കറിയില്‍ ദിവസം ഹുസ്സാം 12 മണിക്കൂര്‍ ജോലിചെയ്യുന്നു. ഹുസ്സാമിന്റെ കുട്ടികളും സന്തോഷമായിരിക്കുന്നു.
എന്നാല്‍ ഞങ്ങള്‍ ഭീകരവാദികളല്ല. ഹുസ്സാം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതാണിക്കാര്യം. അഭയാര്‍ത്ഥികള്‍ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്നും കടുത്ത നിരീക്ഷണം നടത്തണമെന്നും അമേരിക്കന്‍ പാര്‍ലമെന്റില്‍ തീരുമാനം വന്ന ഉടനെയാണ് ഹുസ്സാമിന്റെ പ്രതികരണം.

hussam-al-roustom-

സിറിയന്‍ ജനത ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യത്തിന് ആഗ്രഹിക്കുന്നു.നല്ല അവസരങ്ങള്‍ക്കായി കാതോര്‍ക്കുന്നു. ഭീകരവാദികളില്‍ നിന്ന് രക്ഷപ്പെട്ട് വന്നവരാണ് ഞങ്ങള്‍. ഭീകരവാദം വളര്‍ത്താന്‍ വന്നവരല്ലെന്നും ഹോംസ്റ്റണ്‍ പറഞ്ഞു.
Next Story

RELATED STORIES

Share it