സിയെറ ലിയോണ്‍: ഗര്‍ഭഛിദ്രനിയമം മരവിപ്പിച്ചു

ഫ്രീടൗണ്‍: സിയെറ ലിയോണില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ബില്ലില്‍ ഒപ്പുവയ്ക്കാന്‍ പ്രസിഡന്റ് ഏണസ്റ്റ് ബായ് കൊറോമ വിസമ്മതിച്ചു. പാസാക്കുന്നതിനു മുമ്പ് വിഷയത്തില്‍ അഭിപ്രായവോട്ടെടുപ്പ് നടത്തേണ്ടതുണ്ടെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഡിസംബറില്‍ എംപിമാര്‍ ഐകകണ്‌ഠ്യേന ബില്ല് പാസാക്കിയിരുന്നെങ്കിലും മതനേതാക്കന്മാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കൊറോമ ഒപ്പുവയ്ക്കാന്‍ വിസമ്മതിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് ബില്ല് പ്രസിഡന്റിനു സമര്‍പ്പിച്ചത്. മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ ഇഷ്ടപ്രകാരവും ബലാല്‍സംഗം, ഭ്രൂണത്തിന്റെ വളര്‍ച്ചക്കുറവ് എന്നീ കേസുകളില്‍ നാലുമാസം വരെയും ഗര്‍ഭഛിദ്രം നടത്താന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതായിരിക്കും പുതിയ ബില്ല്. നിലവില്‍ ഗര്‍ഭഛിദ്രത്തിന് അനുമതിയില്ല.
Next Story

RELATED STORIES

Share it