സിയാല്‍ പ്രവര്‍ത്തനങ്ങളില്‍പാര്‍ലമെന്ററി സമിതിക്ക് തൃപ്തി

കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി(സിയാല്‍)ന്റെ പ്രൊജക്ട് മാതൃകയിലും സൗരോര്‍ജ പ്ലാന്റ് ഉള്‍പ്പെടെയുള്ള സംരംഭങ്ങളിലും പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്കു സംതൃപ്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് രാജ്യാന്തര വ്യോമയാന ഹബ് സ്ഥാനം ലഭ്യമാക്കാന്‍ വിഷയം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കമ്മിറ്റി അറിയിച്ചു. മുന്‍ കേന്ദ്ര വ്യോമയാന സഹമന്ത്രിയും എംപിയുമായ കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് എട്ടംഗ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി സിയാല്‍ സന്ദര്‍ശിച്ചത്. ശത്രുഘ്‌നന്‍ സിന്‍ഹ, റിതബത്ര ബാനര്‍ജി, രാംചരിത നിഷാദ്, അര്‍പിത ഘോഷ്, രാഹുല്‍ കസ്വാന്‍, ദശരഥ് തീര്‍കദ്, ഫൈസല്‍ പി പി മുഹമ്മദ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. സോളാര്‍ പവര്‍ പ്ലാന്റ്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, ടെര്‍മിനലുകള്‍ എന്നിവ സമിതി സന്ദര്‍ശിച്ചു. പൊതുജന പങ്കാളിത്തത്തോടെ വിമാനത്താവളം പണികഴിപ്പിച്ച സിയാലിന്റെ മാതൃക രാജ്യത്താകെ അനുകരണീയമാണെന്ന് കമ്മിറ്റി വ്യക്തമാക്കി. ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന ഖ്യാതി നേടിയ സിയാലിനെ കമ്മിറ്റി അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it