സിയാച്ചിനില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങില്ല: പരീക്കര്‍

ന്യൂഡല്‍ഹി: സിയാച്ചിന്‍ മഞ്ഞുമലകളില്‍നിന്ന് ഇന്ത്യ പിന്‍വാങ്ങില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. പാകിസ്താനെ വിശ്വാസത്തിലെടുക്കാന്‍ പറ്റില്ലെന്നും തങ്ങള്‍ ഒഴിഞ്ഞാല്‍ തന്ത്രപ്രധാനമായ മേഖല പാകിസ്താന്‍ കൈയടക്കുമെന്നും പരീക്കര്‍ ലോക്‌സഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു. 23,000 അടി ഉയരത്തിലുള്ള സാല്‍ട്ടോറൊ റിഡ്ജ് എന്ന സ്ഥലത്താണ് ഇന്ത്യ നിലയുറപ്പിച്ചിട്ടുള്ളത്. ഇവിടെനിന്ന് പിന്‍മാറിയാല്‍ കൂടുതല്‍ ജീവന്‍ നഷ്ടപ്പെടും. 1984ലെ അനുഭവത്തിന് സാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it