സിമ്മണ്‍സ് വന്നു, കണ്ടു, കീഴടക്കി

സിമ്മണ്‍സ് വന്നു, കണ്ടു, കീഴടക്കി
X
simmonsലോകകപ്പിലെ ആദ്യ കളിയില്‍ തന്നെ അത്യുജ്ജ്വല ഇന്നിങ്‌സ് കളിച്ച് വിന്‍ഡീസിന്റെ വീരനായകനായതിന്റെ ആഹ്ലാദത്തിലാണ് ലെന്‍ഡ്ല്‍ സിമ്മണ്‍സ്.
പരിക്കുമൂലം ലോകകപ്പിനുള്ള ടീമില്‍ താരം നേരത്തേ ഉള്‍പ്പെട്ടിരുന്നില്ല. പരിക്കില്‍ നിന്നു മുക്തനായി വിശ്രമിക്കുകയായിരുന്ന താരം ഇന്നലെയാണ് ഐപിഎല്ലില്‍ മുംബൈക്കായി കളിക്കാന്‍ ഇന്ത്യയിലെത്തേണ്ടിയിരുന്നത്. എന്നാല്‍ ആന്ദ്രെ ഫ്‌ളെച്ചര്‍ക്കു പരിക്കേറ്റതോടെ പകരക്കാരനായി സിമ്മണ്‍സിനെ വിന്‍ഡീസ് ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ഇന്ത്യയിലെത്തി മണിക്കൂറുകള്‍ക്കകം തന്നെ താരത്തിനു സെമിയില്‍ കളിക്കേണ്ടിവന്നു. കുറച്ചു കാലം ക്രിക്കറ്റില്‍ നിന്നു വിട്ടുനിന്നതിന്റെ യാതൊരു ലക്ഷണവും പ്രകടിപ്പിക്കാതെ ബാ റ്റ് വീശിയ സിമ്മണ്‍സ് ഇന്ത്യയുടെ കഥ കഴിക്കുകയും ചെയ്തു.
ഐപിഎല്ലില്‍ മുംബൈക്കായി നിരവധി തവണ വാംഖഡെയില്‍ കളിച്ചുള്ള പരിചയമാണ് തനിക്കു തുണയായതെന്ന് സിമ്മണ്‍സ് പറഞ്ഞു. ''ക്രീസിലെത്തുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന കൃത്യമായ പദ്ധതി ഞാന്‍ തയ്യാറാക്കിയിരുന്നു. മല്‍സരത്തിനു മുമ്പ് എനിക്ക് അല്‍പ്പം ഭയമുണ്ടായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ മികച്ച ഷോട്ടുകള്‍ കളിക്കാന്‍ കഴിഞ്ഞതോടെ എന്റെ ആത്മവിശ്വാസം വര്‍ധിച്ചു''- സിമ്മണ്‍സ് മനസ്സ്തുറന്നു.
ഇന്ത്യന്‍ ടീമിന് സചിന്റെ പിന്തുണ
വെസ്റ്റ് ഇന്‍ഡീസിനോടേറ്റ ഞെട്ടിക്കുന്ന തോല്‍വിയുടെ ആഘാതത്തിലുള്ള ടീം ഇന്ത്യക്ക് ഇതിഹാസതാരം സചിന്‍ ടെണ്ടുല്‍ക്കറുടെ പിന്തുണ. നിര്‍ഭാഗ്യമായിപ്പോയി ഈ തോല്‍വി. മികച്ച മല്‍സരമായിരുന്നു ഇത്. നമ്മള്‍ നന്നായി പൊരുതി. ഫൈനലിനൊരുങ്ങുന്ന വെസ്റ്റ് ഇന്‍ഡീസിനും ഇംഗ്ലണ്ടിനും എന്റെ വിജയാശംസകള്‍- സചിന്‍ ട്വിറ്ററില്‍ കുറിച്ചു.
ആസ്‌ത്രേയയുടെ മുന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാ ത്തും ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോനും ഇന്ത്യന്‍ ടീമിനു പിന്തുണയേകി.
Next Story

RELATED STORIES

Share it