സിമി നിരോധനം: സര്‍ക്കാര്‍ കാരണം വ്യക്തമാക്കണം

സിമി നിരോധനം:  സര്‍ക്കാര്‍ കാരണം  വ്യക്തമാക്കണം
X
simi verdictന്യൂഡല്‍ഹി: 2001 വരെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ ഒരു കേസുമെടുക്കാത്ത സ്റ്റുഡന്‍സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യെ എന്തിനാണ് നിരോധിച്ചതെന്ന് എന്‍ഡിഎ സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് മുന്‍ സിമി ദേശീയാധ്യക്ഷനും ഇപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ഡോ. എസ് ക്യു ആര്‍ ഇല്യാസ്. 2001 ലാണ് സിമിയെ അന്ന് അധികാരത്തിലിരുന്ന എന്‍ഡിഎ ഭരണകൂടം നിരോധിച്ചത്. നിരോധനത്തിനു ചുക്കാന്‍ പിടിച്ചത് ആഭ്യന്തരമന്ത്രിയായിരുന്ന എല്‍ കെ അഡ്വാനിയായിരുന്നു.
ഇപ്പോള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മാവോവാദി നേതാവും ജെഎന്‍യു റിസര്‍ച്ച് സ്‌കോളറുമായ ഉമര്‍ ഖാലിദിന്റെ പിതാവായ ഡോ. ഇല്യാസ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സാന്ദര്‍ഭികമായാണ് ഈ പ്രശ്‌നമുന്നയിച്ചത്. 1983 തൊട്ട് 85വരെ സിമി പ്രസിഡന്റായിരുന്നു താനെന്നും അന്നൊന്നും ഇത്തരമൊരു ആരോപണം വിദ്യാര്‍ഥി സംഘടനയ്‌ക്കെതിരേ ഉണ്ടായിരുന്നില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞു.
സര്‍വകലാശാലയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ വിദ്യാര്‍ഥികള്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയപ്പോള്‍ തന്റെ മകന്‍ അടക്കം ആരും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയിട്ടില്ല. ഒരു ടിവി ചാനല്‍ കൃത്രിമമായി നിര്‍മിച്ച വീഡിയോ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് പോലിസ് രംഗത്തു വന്നത്. എബിവിപി പ്രവര്‍ത്തകരായിരുന്നു അതിന്റെ പിന്നില്‍ - ഡോ. ഇല്യാസ് ആരോപിച്ചു.
Next Story

RELATED STORIES

Share it