സിബിഐ ചങ്ങലയ്ക്കിട്ട പട്ടിയെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: സിബിഐ കൂട്ടിലടച്ച തത്ത മാത്രമല്ലെന്നും ഇപ്പോള്‍ ചങ്ങലയ്ക്കിട്ട പട്ടിയായി മാറിയെന്നും സിപിഎം സംസ്ഥാന സമിതിയംഗം എം വി ജയരാജന്‍. കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിയാക്കിയതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റു മൃഗങ്ങളെ പോലെയല്ല, പട്ടികള്‍ അതിനു യജമാനനോടു മാത്രമാണു കൂറുണ്ടാവുക. കേസ് രാഷ്ര്ടീയപ്രേരിതമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. 12ാം തിയ്യതി വരെ പ്രതിയല്ലാത്ത ജയരാജന്‍ എങ്ങനെയാണ് 20ന് പ്രതിയാവുന്നത്. മമ്മൂട്ടിയുടെ സിനിമയില്‍ സിബിഐ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആണെങ്കില്‍ മനോജ് കേസില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ്‌സ് ആണെന്നും അദ്ദേഹം പറഞ്ഞു.
സിബിഐ രാഷ്ട്രീയ യജമാനന്‍മാര്‍ക്ക് അനുസരിച്ച് റിപോര്‍ട്ട് തയ്യാറാക്കി എന്നാണു വ്യക്തമാവുന്നത്. ജയരാജനെ ജയിലിലടച്ച് ഇല്ലാതാക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും പി ജയരാജന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it