സിബിഐ അന്വേഷിക്കണമെന്ന്: കെപിഎംഎസ് പ്രക്ഷോഭത്തിന്

കൊച്ചി: ജിഷ കൊല്ലപ്പെട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് കേരള പുലയര്‍ മഹാസഭ സംസ്ഥാന കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ജിഷ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നതെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍ കെ നീലകണ്ഠന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രാഥമിക അന്വേഷണം അട്ടിമറിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുക, ജിഷയുടെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുക, സ്ത്രീ സുരക്ഷാ നിയമം നടപ്പാക്കുക, ദലിത് സമൂഹത്തിനു സാമൂഹികനീതിയും അവസര സമത്വവും ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഈ മാസം 27 മുതല്‍ എറണാകുളം കലക്ടറേറ്റിന് മുമ്പില്‍ അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിക്കും. പ്രസിഡന്റ് എന്‍ കെ നീലകണ്ഠന്‍ മാസ്റ്റര്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. ജിഷ വധക്കേസില്‍ ജില്ലാ കമ്മിറ്റി നടത്തിവന്ന സമരത്തിന്റെ തുടര്‍ച്ചയായിട്ടാണു സമരം സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ കെപിഎംഎസ് ജില്ലാ സെക്രട്ടറി പി വി രാജുവും പങ്കെടുത്തു.
Next Story

RELATED STORIES

Share it