സിബിഐ അന്വേഷണത്തിന്റെ പേരില്‍ വിഎസിനെ സമ്മര്‍ദ്ദത്തിലാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് വിഎസിനെ സമ്മര്‍ദ്ദത്തിലാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാ ണ്ടി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തെ വീ ണ്ടും സമീപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നു പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതിപക്ഷനേതാവിന്റെ കത്തുകൂടി ലഭിച്ചാല്‍ സംസ്ഥാനത്തിന്റെ പൊതുആവശ്യമായി കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും അറിയിച്ചു.
ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശയില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടേകാ ല്‍ വര്‍ഷമായി അടയിരിക്കുകയാണ്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒന്നാന്തരം ഒത്തുകളിയുടെ ഭാഗമാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2014 ഫെബ്രുവരി രണ്ടിനാണ് ടിപി കേസ് സിബിഐ അന്വേഷണത്തിനു വിടുന്നതു സംബന്ധിച്ച തീരുമാനം സംസ്ഥാന മന്ത്രിസഭ എടുത്തത്. ടിപിയുടെ വിധവ കെ കെ രമ സെക്രട്ടേറിയറ്റിനു മുന്നില്‍ ഈ ആവശ്യം ഉന്നയിച്ചു നടത്തിയ അനിശ്ചിതകാല നിരാഹാര സമരത്തിന്റെയും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അന്ന് മന്ത്രിസഭാ യോഗത്തിലേക്ക് ഈ ആവശ്യം ഉന്നയിച്ച് നല്‍കിയ കത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍, പിന്നീട് തന്റെ നിലപാടുകളില്‍ മാറ്റംവരുത്തിയ പ്രതിപക്ഷനേതാവ് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ തൃപ്തനാണെന്നു പറഞ്ഞ് മലക്കംമറിഞ്ഞു.
ടി പി ചന്ദ്രശേഖരനേറ്റ 52ാം വെട്ടാണ് വിഎസിന്റെ വാക്കുകള്‍ എന്നാണ് കെ കെ രമ ഇതിനെ വിശേഷിപ്പിച്ചത്. കേരളത്തെ ഞെട്ടിച്ച ഈ മലക്കംമറിച്ചിലിന്റെ പിന്നിലുള്ള കാരണം എന്താണെന്ന് അദ്ദേഹം ഇനിയും വ്യക്തമാക്കിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.
Next Story

RELATED STORIES

Share it