സിബിഐ അന്വേഷണം വേണം

കൊച്ചി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ജനകീയ നീതിവേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചാലക്കുടിയില്‍ മണി സ്മൃതിയാത്ര സംഘടിപ്പിക്കാനും നാടന്‍ കലാപഠനകേന്ദ്രം തുടങ്ങാനും വര്‍ഷം തോറും മണി ചലച്ചിത്രമേള നടത്താനും തീരുമാനമായതായും അവര്‍ അറിയിച്ചു. ജനകീയ നീതിവേദിയുടെ നേതൃത്വത്തില്‍ നാളെ വൈകീട്ട് മൂന്നിന് അച്യുതമേനോന്‍ ഹാളില്‍ സ്മൃതി അനുസ്മരണ യോഗം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഒ എന്‍ വി കുറുപ്പ്, ടി എന്‍ ഗോപകുമാര്‍, ജസ്റ്റിസ് പരിപൂര്‍ണന്‍, കല്‍പന, കലാഭവന്‍ മണി, ഷോണ്‍ ജോണ്‍സണ്‍, രാജേഷ് പിള്ള, സജി പറവൂര്‍, രാജാമണി എന്നിവരുടെ സ്മരണാര്‍ഥമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. അഡ്വ. സുനില്‍ എം കാരാണി, ഓര്‍ഗനൈസിങ് സെക്രട്ടറി രവീന്ദ്രന്‍, പത്മിനി, റഷീദ് ഹാജി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it