സിബിഎസ്ഇ 10ാം ക്ലാസ്: 96.36% വിജയം

ന്യൂഡല്‍ഹി: സിബിഎസ്ഇ   10ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 96.36 ആണു വിജയശതമാനം. കഴിഞ്ഞവര്‍ഷം 97.32 ശതമാനമായിരുന്നു വിജയം. ഇക്കുറിയും പെണ്‍കുട്ടികള്‍ തന്നെയാണു വിജയശതമാനത്തില്‍ മുമ്പില്‍. 96.21 ശതമാനം പെണ്‍കുട്ടികളും 96.11 ശതമാനം ആണ്‍കുട്ടികളും ഉപരിപഠന യോഗ്യത നേടി. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിജയികള്‍. 99.87 ശതമാനം.  99.69 ശതമാനത്തോടെ ചെന്നൈ മേഖലയാണു രണ്ടാമത്.ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 98.87ഉം കേന്ദ്രീയ വിദ്യാലയങ്ങളില്‍ 98.85ഉം ആണു വിജയശതമാനം. സ്വതന്ത്ര വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളില്‍ 86.61 ശതമാനവും വിജയിച്ചു.
Next Story

RELATED STORIES

Share it