സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം: കേരളം ഒന്നാമത്

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (സിബിഎസ്ഇ) 12ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 92 ആണു വിജയശതമാനം. കഴിഞ്ഞവര്‍ഷം ഇത് 83.05 ശതമാനമായിരുന്നു.
97.61 ശതമാനം വിജയത്തോടെ കേരളം (തിരുവനന്തപുരം മേഖല) രാജ്യത്തെ ഏറ്റവും മികച്ച വിജയം നേടുന്ന സംസ്ഥാനമായി. 92.63 ശതമാനം വിജയവുമായി ചെന്നൈയാണു രണ്ടാംസ്ഥാനത്ത്. ഡല്‍ഹി അശോക് വിഹാറിലെ മോണ്ട്‌ഫോര്‍ട്ട് സ്‌കൂള്‍ വിദ്യാര്‍ഥിനി സുകൃതി ഗുപ്ത 99.4 ശതമാനം മാര്‍ക്കോടെ ഒന്നാമതെത്തി. 500ല്‍ 497 മാര്‍ക്കാണ് സുകൃതി നേടിയത്.
ഹരിയാനയില്‍നിന്നുള്ള പാലക്ക് ഗോയല്‍ (496), സൗമ്യ ഉപാല്‍ (495) എന്നീ വിദ്യാര്‍ഥികള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
10,67,900 വിദ്യാര്‍ഥികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. ഇവരില്‍ 88.58 ശതമാനം ആണ്‍കുട്ടികളും 78.85 ശതമാനം പെണ്‍കുട്ടികളും വിജയിച്ചു. 6,21,259 ആണ്‍കുട്ടികളും 4,46,641 പെണ്‍കുട്ടികളും. ഡല്‍ഹിയില്‍നിന്നായിരുന്നു ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയത്. www.results.nic.in, www.cbseresults.nic.in and www.cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാനാവും.
Next Story

RELATED STORIES

Share it