സിബിഎസ്ഇ പരീക്ഷ : മണിയുടെ മകള്ക്ക്മികച്ച വിജയം
BY midhuna mi.ptk29 May 2016 4:57 AM GMT
midhuna mi.ptk29 May 2016 4:57 AM GMT
ചാലക്കുടി: പിതൃസ്മരണയില്‍ ശ്രീലക്ഷ്മിക്ക് വിജയസ്മിതം. അച്ഛന്റെ വേര്‍പാടിന്റെ വേദന കടിച്ചമര്‍ത്തി കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മി നേടിയ വിജയം വീട്ടിലെ നൊമ്പരത്തിന് താല്‍ക്കാലിക ആശ്വാസം പകര്‍ന്നു. ദുഃഖം മൂടിക്കെട്ടിയിരുന്ന മണിയുടെ വീട്ടില്‍ ഈ വിജയം പുഞ്ചിരിപരത്തിയിരിക്കുകയാണ്. സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷയിലാണ് ശ്രീലക്ഷ്മി മികച്ച വിജയം നേടിയത്. എഴുതിയ അഞ്ചു വിഷയങ്ങളില്‍ നാല് എ വണും ഒരു ബി വണുമാണ് ശ്രീലക്ഷ്മി കരസ്ഥമാക്കിയത്. മണിയുടെ മരണത്തെ തുടര്‍ന്നുണ്ടായ വിഷമത്തിനിടയില്‍ എഴുതിയ കണക്കുപരീക്ഷയിലാണ് ബിവണ്‍ ഗ്രേഡ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. ചാലക്കുടി സിഎംഐ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന ശ്രീലക്ഷ്മിയുടെ പരീക്ഷാകേന്ദ്രം പേരാമ്പ്ര സരസ്വതി വിദ്യാനികേതനായിരുന്നു. പരീക്ഷാഫലം വന്നതോടെ മണിയുടെ സഹോദരന് ആര് എല്‍ വി രാമകൃഷ്ണന് ശ്രീലക്ഷ്മിക്ക് മധുരം നല്കി.
Next Story
RELATED STORIES
യുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTദുബായ് വിമാനത്താവളത്തില്‍ നിയന്ത്രണം; വിമാനം പുറപ്പെടുമെന്ന് ഉറപ്പ്...
19 April 2024 10:41 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTഒരു ഇസ്രായേലി സൈനികന് പകരം 50 തടവുകാരെ വിട്ടയക്കണം; ഹമാസിന്റെ പുതിയ...
16 April 2024 5:58 PM GMT