സിപിസിആര്‍ഐ ശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കം

കാസര്‍കോട്: നൂറ് തെങ്ങിന്‍ തൈകള്‍ നൂറ് കര്‍ഷകര്‍ നട്ട് സിപിസിആര്‍ഐ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്ര (സിപിസിആര്‍ഐ) ത്തിന്റെ നൂറാം വര്‍ഷികാഘോഷങ്ങളുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടിക്കാണ് വ്യത്യസ്തപരിപാടിയോടെ തുടക്കം കുറിച്ചത്.
തുടര്‍ന്ന് സിപിസിആര്‍ഐ കോംപൗണ്ടില്‍ നടന്ന ചടങ്ങ് ഇന്ത്യന്‍ കൗണ്‍സി ല്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എന്‍ കെ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. മംഗളുരു കാംപ്‌കോ പ്രസിഡന്റ് എസ് ആര്‍ സതീഷ്ചന്ദ്ര മുഖ്യപ്രഭാഷണം നടത്തി. ചിത്രകാരന്‍ പി എസ് പുണിഞ്ചിത്തായ സിപിസിആര്‍ഐയുടെ നൂറു വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ വരച്ച ചിത്രത്തിന്റെ അനാച്ഛാദനവും ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും ഡോ. എന്‍ കെ കൃഷ്ണകുമാര്‍ നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it