സിപിഐ നേതാക്കള്‍ രാജ് നാഥ്‌സിങിനെ കണ്ടു

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിനെ നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ട് സിപിഐ നേതാക്കള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി പോലിസ് മേധാവി ബി എസ് ബസ്സിയെയും പോലിസ് കമ്മീഷണറെയും തല്‍സ്ഥാനത്തു നിന്ന് നീക്കണമെന്നും സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ദേശീയ സെക്രട്ടറി ഡി രാജ എന്നിവര്‍ രാജ്‌നാഥ് സിങിനോട് ആവശ്യപ്പെട്ടു.
കോടതിയില്‍ വച്ച് കനയ്യകുമാറിനെയും മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. വനിതാ മാധ്യമപ്രവര്‍ത്തകരും സുപ്രിംകോടതി നിയോഗിച്ച അഭിഭാഷകരും ആക്രമണത്തിനിരയായി. സംഭവത്തെ നിസ്സാരവല്‍ക്കരിച്ച ബസ്സിയുടെ പ്രസ്താവനയാണ് വീണ്ടും ആക്രമണമുണ്ടാവാന്‍ കാരണമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ആക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ ആഭ്യന്തരമന്ത്രിക്കൊപ്പം നില്‍ക്കുന്ന പടം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇത് പോലിസിനെ നടപടിയെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നും ഉദ്യോഗസ്ഥരെ വിളിപ്പിക്കാമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞതായി സിപിഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it