kozhikode local

സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നു: വി എം സുധീരന്‍

വടകര/എടച്ചേരി: ടിപി ചന്ദ്രശേഖരന്‍, ബിജെപി നേതാവ് ജയകൃഷ്ണന്‍ എന്നിവരുടെ കൊലക്കേസുകളില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നതായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സംഘടിപ്പിച്ച യുഡിഎഫ് മഹിളാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രണ്ട് കേസുകളിലും സിബിഐ അന്വേഷണം തുടങ്ങിയാല്‍ ഇരു പാര്‍ട്ടികളിലെയും നേതൃത്വം കുടുങ്ങുമെന്നതിനാല്‍ പരസ്പരം രഹസ്യ ധാരണയുണ്ടാക്കിയിരിക്കുകയാണ്.
ടിപി വധം സിബി, ഐ അന്വേഷിക്കണമെന്നുള്ള വിഞ്ജാപനം സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടും തുടര്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ല. മോദി സര്‍ക്കാറിന്റെ ഫാഷിസത്തിനും സിപിഎമ്മിന്റെ ബോംബ് രാഷ്ട്രീയത്തിനും അക്രമത്തിനുമെതരേ സമൂഹ മനസാക്ഷി ഉണരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വടകര മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പുത്തൂര്‍ അസീസ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥ മനയത്ത് ചന്ദ്രന്‍, കെ ദേവരാജന്‍, കെ സി അബു, അഡ്വ പി ശങ്കരന്‍, എ ടി ശ്രീധരന്‍, കെ പി അനില്‍കുമാര്‍, എം സി വടകര, ബാബു ഒഞ്ചിയം സംസാരിച്ചു. തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും വ്യാപകമായി സംഖ്യമുണ്ടാക്കിയതായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. നാദാപുരം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ കെ പ്രവീണ്‍കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം എടച്ചേരിയില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്താണ് സുധീരന്‍ ഇങ്ങനെ സംസാരിച്ചത്. ഇരു പാര്‍ട്ടികളുടെയും നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയാണ് അവിഹിത സഖ്യം രൂപപ്പെടുത്തിയിട്ടുള്ളത്.
നാദാപുരത്ത് നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവം ആശങ്ക പരത്തുന്നതായും വി എം സുധീരന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് പുന്നക്കല്‍ അധ്യക്ഷത വഹിച്ചു. കെ സി അബു, പി ശാദുലി, എം കെ ഭാസ്‌കരന്‍, സൂപ്പി നരിക്കാട്ടേരി, കെ ദിനേശ് മണി, അഡ്വ എ സജീവന്‍, കോരങ്കോട്ട് മൊയ്തു, എം കെ പ്രേംദാസ്, ടി കെ അഹമദ് മാസ്റ്റര്‍, എം കെ അഷ്‌റഫ്, യു പി മൂസ മാസ്റ്റര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it