kozhikode local

സിപിഎം-ലീഗ് സംഘര്‍ഷം; മൂന്നു പേര്‍ക്ക് പരിക്ക്

കുറ്റിയാടി: മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സിപിഎം-മുസ്‌ലിംലീഗ് സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്.
സിപിഎം പ്രവര്‍ത്തകനായ മഠത്തില്‍ ജാഫറിനെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലും വാര്‍ഡംഗവും പ്രാദേശിക ലീഗ് നേതാവുമായ കെ പി അബ്ദുല്‍ ലത്തീഫ്, കെ വി അബ്ദുല്ല എന്നിവരെ കുറ്റിയാടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
ഗ്രാമപ്പഞ്ചായത്തിലെ കള്ളാട്-ദേവര്‍കോവില്‍ റോഡിന്റെ സൈഡ് നിര്‍മാണത്തിനായി ഇറക്കിയ മണലും മെറ്റലും ഉപയോഗിച്ച് ജാഫറിന്റെ നേതൃത്വത്തിലുള്ള സംഘം തിരഞ്ഞെടുപ്പ് പ്രചാരണബോര്‍ഡ് സ്ഥാപിക്കാനുള്ള ശ്രമത്തെ വാര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണം.
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായശേഷം ഇരുമുന്നണികളും തമ്മില്‍ ആശുപത്രി പരിസരത്തും കള്ളാട് വെച്ചും സംഘര്‍ഷമുണ്ടായി.
ഇരു കക്ഷികളുടേയും പരാതിപ്രകാരം തൊട്ടില്‍പ്പാലം പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it