Flash News

സിപിഎം-സിപിഐ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി; പിണറായിക്ക് ആഭ്യന്തരവും വിജിലന്‍സും

സിപിഎം-സിപിഐ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി; പിണറായിക്ക് ആഭ്യന്തരവും വിജിലന്‍സും
X
pinnarai-vijayan

തിരുവനന്തപുരം: ബുധനാഴ്ച അധികാരമേല്‍ക്കുന്നു എല്‍ഡിഎഫ് മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ കൈകാര്യം ചെയ്യും. മുന്‍ ധനകാര്യ മന്ത്രിയായിരുന്ന ഡോ.തോമസ് ഐസക് ഇത്തവണയും ധനകാര്യ മന്ത്രിയാവും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറില്‍ വൈദ്യുതി മന്ത്രിയായിരുന്ന എകെ ബാലന്‍ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയാവും.  വൈദ്യുതി വകുപ്പ് കടകംപള്ളി സുരേന്ദ്രനായിരിക്കും.
മന്ത്രിമാരും വകുപ്പുകളും.

tm-thomas-isak,-alappuzhaak-balan,-tharooradvt.p-sreeramakrishnan,pondr.kt-jaleel,thavanoor
ജെ മേഴ്‌സിക്കുട്ടിയമ്മ (തുറമുഖം), കെടി ജലീല്‍ (ടൂറിസം). ജി സുധാകരന്‍ (പൊതുമരാമത്ത്), കടകംപള്ളി സുരേന്ദ്രന്‍ (വൈദ്യുതി). കെകെ ശൈലജ (ആരോഗ്യം), സി രവീന്ദ്രനാഥ് (വിദ്യാഭ്യാസം). എസി മൊയ്തീന്‍ (സഹകരണം), ടിപി രാമകൃഷ്ണന്‍ (എക്‌സൈസ്). ഘടകകക്ഷി മന്തിമാരില്‍ കഴിഞ്ഞ തവണ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്ത രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ഇത്തവണയും ദേവസ്വം വകുപ്പ് തന്നെ നല്‍കിയേക്കും. സിപിഐക്ക് മുമ്പ് കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെ കിട്ടാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ കൃഷി, റവന്യൂ തുടങ്ങിയ വകുപ്പുകള്‍ തന്നെ അവര്‍ക്ക് ലഭിക്കും.

നാല് പുതുമുഖങ്ങള്‍ പുതിയ മന്ത്രിസഭയില്‍ സി പി ഐയുടെ മന്ത്രിമാരാകും. മുതിര്‍ന്ന നേതാക്കളായ സി ദിവാകരനും മുല്ലക്കര രത്‌നാകരനും മന്ത്രിസഭാപ്രവേശം നഷ്ടമായി.  ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍കുമാര്‍, പി തിലോത്തമന്‍, കെ രാജു എന്നിവരാണ് സി പി ഐയുടെ മന്ത്രിമാരാവുക. വി ശശി ഡെപ്യൂട്ടി സ്പീക്കറാകും. സി പി ഐ സംസ്ഥാന കൗണ്‍സിലിന്റേതാണ് ഈ തീരുമാനം.

Next Story

RELATED STORIES

Share it