kozhikode local

സിന്‍ഡിക്കേറ്റില്‍ നിന്ന് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ ലീഗിന്റെ രണ്ടുപേര്‍

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗ ങ്ങളായ രണ്ടുപേര്‍ നിയമസഭയിലേക്ക് മല്‍ സരിക്കാന്‍ ഒരുങ്ങുകയാണ്. സര്‍വകലാശാലയിയി ല്‍ ഇടതുപക്ഷത്തെ നേരിട്ട അ നുഭവവുമായി ലീഗിന്റെ പുതുമുഖങ്ങളായ ആബിദ് ഹുസൈന്‍ തങ്ങളും ടി വി ഇബ്രാഹിമു മാണ് വിജയമുറപ്പിച്ചു മല്‍സരത്തിനിറങ്ങുന്നത്.
പെരിന്തല്‍മണ്ണ മുന്‍ എംഎല്‍എ കെ കെ കെ എസ് തങ്ങളുടെ മകനായ ആബിദ് ഹുസൈന്‍ തങ്ങള്‍ ഫാറൂഖ് കോളജിലെ അധ്യാപകനും മങ്കട മണ്ഡലം ലീഗ് പ്രസിഡന്റുമാണ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിലവില്‍ സിന്‍ഡിക്കേറ്റംഗമായ തങ്ങള്‍ ചാണക്യ തന്ത്രത്തിലൂടെയും അതീവ ജാഗ്രതയിലുമാണ് ഇടതുപക്ഷത്തിന്റെ മുനയൊടിക്കുന്നത്.
ശാന്തശീലനായ തങ്ങളുടെ വാക്കുകള്‍ സിന്‍ഡിക്കേറ്റിലും സെനറ്റിലും മുഖവിലക്കെടുത്താണ് വി സി ഉള്‍പ്പെടെയുള്ളവര്‍ വിവാദ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നത്.
കുണ്ടോട്ടി ഇഎംഇഎ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും വാഴ്‌സിറ്റി സെനറ്റംഗവുമായ ടി വി ഇബ്രാഹിം ഇപ്പോള്‍ ലീഗിന്റെ ജില്ലാ സെക്രട്ടറിയും എംഎസ്എഫിന്റെ സംസ്ഥാന മുന്‍പ്രസിഡന്റുമായിരുന്നു.
ഈ യുവ വിപ്ലകാരി 2011-13 കാലഘട്ടത്തില്‍ കാലിക്കറ്റ് വാഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗമായി കഴിവുതെളിയിച്ചിരുന്നു. വാഴ്‌സിറ്റിയിലെ ഭൂമിദാനവിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ പോലും ലീഗിനെ തകര്‍ക്കാന്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് നടത്തിയ അണിയറനീക്കങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി പാര്‍ട്ടിയുടെ ശക്തി ലീഗീനെ വാനോളം ഉയര്‍ത്തിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കുശാഗ്രബുദ്ധിക്കാരില്‍ പ്രധാനിയായിരുന്നു.
ഇതുകൊണ്ടു തന്നെ ലീഗിന്റെ ഉരുക്കുകോട്ടകളായ രണ്ടിടങ്ങളില്‍ പാര്‍ട്ടി ഇവരെ മല്‍സരത്തിനയച്ച് നിയമസഭയിലെ സീറ്റുറപ്പിച്ചിട്ടുള്ളതും.
Next Story

RELATED STORIES

Share it