സിന്‍ജാറില്‍ കൂട്ടക്കുഴിമാടം കണ്ടെത്തി

ബഗ്ദാദ്: വടക്കന്‍ ഇറാഖിലെ സിന്‍ജാറില്‍ യസീദികളുടെ കൂട്ടക്കുഴിമാടം കണ്ടെത്തിയതായി കുര്‍ദ് പെഷ്മര്‍ഗ സൈന്യം അറിയിച്ചു. ഐഎസിനെ തുരത്തി കഴിഞ്ഞ ദിവസമാണ് പെഷ്മര്‍ഗ സൈന്യം നഗരത്തിലേക്കു പ്രവേശിച്ചത്.
എല്ലുകള്‍, മുടി, ശരീരഭാഗങ്ങള്‍ തുടങ്ങിയവ കുഴിച്ചെടുത്തതായി സൈനികര്‍ വ്യക്തമാക്കി. യുവതികള്‍ ഉള്‍പ്പെടെ 76 പേരുടെ മൃതദേഹങ്ങള്‍ ഇവിടെനിന്നു കണ്ടെടുത്തതായി കുര്‍ദ് മേഖല സര്‍ക്കാരിന്റെ ഉപദേശകന്‍ ഹുസയ്ന്‍ ഹഫൂണ്‍ അറിയിച്ചു.
2014 ആഗസ്ത് 15നു നടന്ന കൂട്ടക്കൊല വംശഹത്യയുടെ പരിധിയില്‍വരുന്നതാണെന്നു അദ്ദേഹം പറഞ്ഞു. ഐഎസിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ കൂട്ടക്കൊലയുടെ വിശദാംശങ്ങള്‍ അന്വേഷണസംഘത്തിനു കൈമാറിയതായി അദ്ദേഹം പറഞ്ഞു. സിന്‍ജാറില്‍ ഇത്തരത്തിലുള്ള നിരവധി കുഴിമാടങ്ങള്‍ ഉണ്ടാവാമെന്ന് അധികൃതരെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു.
Next Story

RELATED STORIES

Share it