ബിജു രാധകൃഷ്ണനും സോളാര്‍ കമ്മീഷനംഗങ്ങളും കോയമ്പത്തൂരിലെത്തി
BY ajay G.A.G10 Dec 2015 8:15 AM GMT
X
ajay G.A.G10 Dec 2015 8:15 AM GMT
കൊച്ചി: മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കെതിരായ നിര്‍ണായക തെളിവുകള്‍ അടങ്ങിയ സിഡി കൊണ്ടു വരാന്‍ യാത്ര പുറപ്പെട്ട സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനും സോളാര്‍ കമ്മീഷനംഗങ്ങളും കോയമ്പത്തൂരിലെത്തി. കോയമ്പത്തൂരിലെ ശെല്‍വപുരത്താണ് സംഘം എത്തിയത്. ഇവിടെത്തെ ഒരു ഹൗസിങ് കോളനിയിലെ ശെല്‍വിയുടെ വീട്ടില്‍ സംഘം പരിശോധന നടത്തി. പരിശോധനയില്‍ ഒന്നും ലഭിച്ചില്ല. ഇപ്പോഴും സിഡിയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. വന്‍ സുരക്ഷാസന്നാഹങ്ങളോടെ പോലീസ് അകമ്പടിയോടെയാണ് സംഘം യാത്ര പുറപ്പെട്ടത്്. യാത്രയെ അനുധാവനം ചെയ്യരുതെന്ന നിര്‍ദേശമൊന്നും സോളാര്‍ കമ്മീഷന് നല്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ വലിയൊരു മാധ്യമപ്പടതന്നെ സംഘത്തെ അനുഗമിക്കുന്നുണ്ട്.
മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കെതിരായ തെളിവുകള്‍ അടങ്ങിയ സി ഡി കൊണ്ടു വരാന്‍ ബിജു രാധാകൃഷ്ണനെ അയക്കാന്‍ സോളാര്‍ കമ്മീഷന് രാവിലെ തീരുമാനിക്കുകയായിരുന്നു.സിഡികള്‍ ഹാജരാക്കാന്‍ പത്തു മണിക്കൂര്‍ കൂടി അനുവദിക്കണമെന്ന ബിജു രാധാകൃഷ്ണന്റെ ആവശ്യം അംഗീകരിച്ചാണ് സോളാര്‍ കമ്മീഷന് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സിഡി എവിടെയാണുള്ളതെന്ന് കമ്മീഷനോട് ബിജു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
സിഡി സംസ്ഥാനത്തിന് പുറത്താണുള്ളതെന്നും സമയം അനുവദിച്ചാല്‍ തനിക്കവ ഹാജരാക്കാന്‍ കഴിയുമെന്നുമാണ് ബിജു കമ്മീഷനെ അറിയിച്ചിട്ടുള്ളത്്. പത്തുമണിക്കൂറാണ് ഇവ കൊണ്ടുവരാന്‍ ചോദിച്ചിട്ടുള്ളതെങ്കിലും സിഡികളിലൊന്ന് ആറു മണിക്കൂറിനകം എത്തിക്കാനാകുമെന്നും ബിജു പറഞ്ഞു. സിഡി തെളിവുകള്‍ ഉണ്ടെന്നത് താന്‍ കളവു പറഞ്ഞതല്ലെന്ന ഉറച്ച നിലപാടിലാണ് ബിജു.സിഡിയുടെ മൂന്ന് സെറ്റ് പകര്‍പ്പുകളാണ് ഉള്ളതെന്നും ബിജു അറിയിച്ചിട്ടുണ്ട്്്.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT