Kollam Local

സിഗ്നല്‍ലൈറ്റിന്റെ പ്രവര്‍ത്തനം രണ്ടുമാസം പിന്നിടുന്നതിന് മുമ്പുതന്നെ നിശ്ചലമായി

ശാസ്താംകോട്ട: കഴിഞ്ഞ ജനുവരി 11ന് പ്രവര്‍ത്തനം ആരംഭിച്ച ഭരണിക്കാവ് ജങ്ഷനിലെ സി ഗ്ന ല്‍ലൈറ്റ് പ്രവര്‍ത്തനം നിശ്ചലമായി.

കുന്നത്തൂര്‍ താലൂക്കില്‍ തന്നെ ഏറെ തിരക്കേറിയ ഭരണിക്കാവ് ജങ്ഷനില്‍ ഗതാഗത നിയന്ത്രണത്തിന് സിഗ്നല്‍ലൈറ്റ് സ്ഥാപിക്കണമെന്ന നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ഒരുവര്‍ഷം മുമ്പ് സിഗ്നല്‍ലൈറ്റ് സ്ഥാപിച്ചത്. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കെങ്കേമമായി ഉദ്ഘാടനം നടത്തുകയും ചെയ്തു. എന്നാല്‍ സിഗ്നല്‍ലൈറ്റ് പ്രവര്‍ത്തിക്കുന്നതിലെ ആശയകുഴപ്പം മൂലം ഉദ്ഘാടന ദിവസംതന്നെ മനക്കര സ്വദേശിയായ ഒരു ബൈക്ക് യാത്രികന്‍ ലോറിക്കടിയില്‍പ്പെട്ട് ദാരുണമായി മരണപ്പെടുകയും ചെയ്തു. ഇതോടെ സിഗ്നല്‍ലൈറ്റിന്റെ പ്രവര്‍ത്തനം ബന്ധപ്പെട്ടവര്‍ ഇടപെട്ട് നിര്‍ത്തിവെയ്ക്കുകയായിരുന്നു.
പിന്നീട് പുനരാരംഭിച്ച ലൈറ്റിന്റെ പ്രവര്‍ത്തനമാണ് വീണ്ടും നിലച്ചത്. ശാസ്താംകോട്ട പോലിസിന്റെ സഹകരണത്തോടെയാണ് ലൈറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നത്. ഇക്കാര്യത്തില്‍ എസ്‌ഐയായിരുന്ന ഷുക്കൂര്‍ ആത്മാര്‍ഥമായി പരിശ്രമം നടത്തുകയും വാഹനങ്ങള്‍ നിയന്ത്രിച്ച് വിടുകയും ചെയ്തിരുന്നു. എന്നാല്‍ ഒരാഴ്ചയോളം മാത്രമേ ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടന്നുള്ളു. മറ്റ് പലസ്ഥലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഇവിടെ സമാന്തരമായി പാതകള്‍ വന്ന സംഗമിക്കുന്നതാണ് വാഹനങ്ങള്‍ കടന്നുപോകുന്നതിന് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ഇത് പരിഹരിക്കാന്‍ നടപടിയില്ലാത്തതിനാല്‍ വാഹനങ്ങള്‍ തോന്നിയപടി കടന്നുപോവുകയും അപകടം ഉണ്ടാവുകയും ചെയ്യുന്നത്. ഇപ്പോള്‍ പോലിസും ട്രാഫിക് വാര്‍ഡര്‍മാരും ചേര്‍ന്ന് പഴയരീതിയില്‍ ട്രാഫിക് നിയന്ത്രിച്ചു വിടുകയാണ്. ഇത് രാവിലേയും വൈകീട്ടും മാത്രമാണ്. ഇതുമൂലം മറ്റ് സമയങ്ങളില്‍ ഗതാഗതകുരുക്കും രൂക്ഷമാണ്. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഫണ്ടില്‍നിന്നുള്ള അഞ്ചുലക്ഷം രൂപ ചെലവഴിച്ച് കെല്‍ട്രോണാണ് സിഗ്നല്‍ലൈറ്റ് സ്ഥാപിച്ചത്.
Next Story

RELATED STORIES

Share it